/uploads/news/news_ക്രിസ്മസ്_ദിനത്തിൽ_കടലിൽ_കാണാതായ_മൂന്നു_..._1672129484_1187.jpg
Local

ക്രിസ്മസ് ദിനത്തിൽ കടലിൽ കാണാതായ മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി


കഴക്കൂട്ടം: ക്രിസ്മസ് ആഘോഷത്തിനിടെ കടലിൽ കുളിക്കുമ്പോൾ കാണാതായ 3 പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരുടെ മൃതദേഹങ്ങൾ, പുലർച്ചെ പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളിൽ നിന്നാണു കണ്ടെത്തിയത്. പുത്തൻതോപ്പിൽ നിന്നാണ് ഇവരെ കാണാതായത്. 

അഞ്ചുതെങ്ങ് മാമ്പള്ളിയിൽ നിന്നും കാണാതായ ഓലുവിളാകത്ത്  സജൻ ആന്റണി (35) യുടെ മൃതദേഹം വെട്ടൂർ റാത്തിക്കൽ ഭാഗത്തു നിന്നും ഇന്നലെ വൈകിട്ട് 5:30 ഓടെ കണ്ടെത്തിയിരുന്നു. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ക്രിസ്മസ് ദിനത്തിൽ വൈകിട്ട് മൂന്ന് മണിയോടെ മാമ്പള്ളി കടലിലുണ്ടായ അപ്രതീക്ഷിത തിരയിൽപ്പെട്ടാണ് സജൻ ആന്റണിയെ കാണാതായത്.
അഞ്ചുതെങ്ങ് മാമ്പള്ളി ഓലുവിളാകത്ത് ആന്റണി - ഗേളി ദമ്പതികളുടെ മകനാണ് സജൻ ആന്റണി. ഭാര്യ ജോബി, സഹോദരൻ അജൻ ആന്റണി.

ക്രിസ്മസ് ദിനത്തിൽ വൈകിട്ടോടെയായിരുന്നു പുത്തൻതോപ്പിലും,അഞ്ചുതെങ്ങ് മാമ്പള്ളിയിലും കടലിൽ കുളിയ്ക്കാനിറങ്ങിയവർ തിരയിൽ പെട്ടത്. ഉടനെ കോസ്റ്റൽ പൊലീസും മത്സ്യത്തൊഴിലാളികളും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും മൂന്നു പേരെയും കണ്ടെത്താനായില്ല. കാലാവസ്ഥ അനുകൂലമല്ലാതിരുന്നതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു.

 

കണിയാപുരം സ്വദേശികളായ ശ്രേയസ് (17), സാജിദ് (19) എന്നിവരുടെ മൃതദേഹങ്ങൾ, പുലർച്ചെ പെരുമാതുറ, പുതുക്കുറിച്ചി എന്നിവിടങ്ങളിൽനിന്നാണു കണ്ടെത്തിയത്.

0 Comments

Leave a comment