തിരുവനന്തപുരം: വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷന്റെ യുവജന വിഭാഗമായ വിസ്ഡം ഇസ്ലാമിക് യൂത്ത് ഓർഗനൈസേഷന്റെ കീഴിലുള്ള വിശുദ്ധ ഖുർആൻ പഠന സംരംഭമായ ഖുർആൻ ഹദീഥ് ലേണിംഗ് സ്കൂളിന്റെ വാർഷിക പൊതു പരീക്ഷ സമാപിച്ചു. മുഹമ്മദ് അമാനി മൗലവിയുടെ വിശുദ്ധ ഖുർആൻ വിവരണത്തിലെ അൽ കഹ്ഫ് അധ്യായത്തെ ആസ്പദമാക്കിയാണ് വാർഷിക പൊതു പരീക്ഷ സംഘടിപ്പിച്ചത്. പ്രായഭേദമന്യേ എല്ലാ വിഭാഗം ആളുകൾക്കും വിശുദ്ധ ഖുർആൻ, ആശയ സഹിതം പഠിക്കുവാനായി ആവിഷ്കരിച്ചിട്ടുള്ള പഠന സംവിധാനമാണ് ഖുർആൻ ഹദീഥ് ലേണിംഗ് സ്കൂൾ (ക്യു.എച്ച്.എൽ.എസ്). കേരളത്തിലും, ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും, വിദേശ രാജ്യങ്ങളിലുമായി നൂറുകണക്കിന് സെന്ററുകളിലായി പതിനായിരക്കണക്കിന് പഠിതാക്കളാണ് ക്യു.എച്ച്.എൽ.എസ്സിനുള്ളത്. ഖുർആൻ ഹദീഥ് ലേണിംഗ് സ്കൂളിന്റെ അക്കാദമിക് വിംഗിന്റെ കീഴിൽ എല്ലാ വർഷവും വർഷിക പൊതു പരീക്ഷകൾ സംഘടിപ്പിച്ച് വരുന്നുണ്ട്. സാധാരണക്കാർ, വീട്ടമ്മമാർ, വിദ്യാർത്ഥികൾ, അധ്യാപകർ, പ്രഫഷണലുകൾ, തൊഴിലാളികൾ, കുട്ടികൾ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരാണ് പരീക്ഷയിൽ പങ്കെടുത്തത്. തിരുവനന്തപുരം ജില്ലയിൽ കോവിഡ് വ്യാപനം അതി രൂക്ഷമായതിനാൽ പരീക്ഷാർത്ഥികൾ ഓൺലൈനിലാണ് പരീക്ഷ എഴുതിയത്. ജില്ലയിൽ നിന്നും ആദ്യ മൂന്ന് സ്ഥാനത്തെത്തുന്നവർക്ക് പ്രത്യേകം സമ്മാനം നൽകുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.
ഖുർആൻ, ഹദീഥ് ലേണിംഗ് സ്കൂൾ (ക്യു.എച്ച്.എൽ.എസ്) വാർഷിക പൊതുപരീക്ഷ സമാപിച്ചു





0 Comments