കണിയാപുരം: ചങ്ങാതിക്കൊരു മൊബൈൽ ഫോൺ പദ്ധതിയുമായി കണിയാപുരം ഗവ. യു.പി സ്കൂളിലെ കുട്ടികളാണ് നാടിന് മാതൃകയാകുന്നത്. സ്മാർട്ട് ഫോൺ ഇല്ലാതെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടുന്ന തങ്ങളുടെ ക്ലാസിലെ കൂട്ടുകാർക്കാണ് ക്ലാസിലെ മറ്റു കൂട്ടുകാർ ചേർന്ന് തങ്ങളുടെ രക്ഷിതാക്കളുടെ സഹായത്തോടെ മൊബൈൽ ഫോൺ വാങ്ങി നൽകിയത്. സ്വന്തമായി സ്മാർട്ട് ഫോൺ വാങ്ങാൻ നിവൃത്തിയില്ലാത്ത നിർധനരായ മാതാപിതാക്കളുടെ മക്കൾക്ക് പഠന സൗകര്യങ്ങളൊരുക്കാൻ കുട്ടികൾ തന്നെ മുന്നിട്ടിറങ്ങിയപ്പോൾ രക്ഷിതാക്കളും അധ്യാപകരും നല്ല പിന്തുണയുമായി അവർക്കൊപ്പമെത്തുകയായിരുന്നു. രക്ഷിതാക്കളുടെ സഹായ സഹകരണത്തോടെ സ്വരൂപിച്ച ചെറുതും വലുതുമായ തുകകൾ ഉപയോഗിച്ച് വാങ്ങിയ മൊബൈലുകൾ രക്ഷകർതൃ പ്രതിനിധി സ്കൂളിലെത്തി ഹെഡ്മാസ്റ്റർക്ക് കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ എം.നജുമുദീൻ മൊബൈൽ ഫോണുകൾ വിതരണം ചെയ്തു. പി.റ്റി.എ പ്രസിഡൻ്റ് ഷിറാസ്, സ്റ്റാഫ് സെക്രട്ടറി അമീർ എം,എം, പി.റ്റി.എ പ്രസിഡൻ്റ് ധന്യ, ഷിബു.എസ്, ഫസീല തുടങ്ങിയവർ സന്നിഹിതരായിരുന്നു.
ചങ്ങാതിക്കൊരു മൊബൈൽ ഫോൺ - മാതൃകയായി സ്കൂൾ കുട്ടികൾ





0 Comments