കഴക്കൂട്ടം: ചന്തവിള, സൈനിക സ്കൂൾ ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്സ് ലൈറ്റിന്റെ ഉത്ഘാടനം സഹകരണ, ടൂറിസം, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിച്ചു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ചതാണ് ഹൈമാസ്സ് ലൈറ്റ്. ചന്തവിള വാർഡ് കൗൺസിലർ ബിന്ദു അധ്യക്ഷത വഹിച്ചു. ശ്രീകുമാർ (ഫ്രാക്ക്) ആശംസകൾ അർപ്പിച്ചു. നൗഷാദ് (സി.പി.ഐ), എസ്.പ്രശാന്ത് (ഡി.വൈ.എഫ്.ഐ), മോഹനൻ നായർ (ഐ.എൻ.സി), സുബൈർ കുഞ്ഞ് (ഐ.യു.എം.എൽ), ഗംഗാധരൻ (സി.പി.ഐ.എം), നാസിം (സി.പി.ഐ.എം) തുടങ്ങിയവർ പങ്കെടുത്തു. റ്റി.ആർ.സുരേഷ് സ്വാഗതവും, എസ്.വി.ശ്രീകുമാർ നന്ദിയും പറഞ്ഞു.
ചന്തവിള, സൈനിക സ്കൂൾ ജംഗ്ഷനിൽ ഹൈമാസ്സ് ലൈറ്റ്





0 Comments