വെമ്പായം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 96 ലക്ഷം രൂപ ചെലവിട്ട് ചീരാണിക്കര ഗവ. എൽ.പി സ്കൂളിൽ നിർമ്മിക്കുന്ന ഇരുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം സി.ദിവാകരൻ എം.എൽ.എ നിർവഹിച്ചു. വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.സീനത്ത് ബീവി അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് എ.ഷീലജ സ്വാഗതവും ചെയർമാൻ അഡ്വ. തേക്കട അനിൽ കുമാർ, ഭാസുരൻ, വി.ബി.ജയകുമാർ, വി.നാരായണൻ കുട്ടി, രവീന്ദ്രൻ, മോഹനൻ നായർ, കൊഞ്ചിറ മുരളി, ആർ.സുരേഷ്, ചീരാണിക്കര ബാബു, വെട്ടുപാറ വേണുഗോപാൽ, കൈതക്കാട് മുരളി, ശിവദാസൻ, പ്രദീപ് കുമാർ കറ്റ, അനിൽ കുമാർ, മോഹനൻ, ഹെഡ്മാസ്റ്റർ ഇ.ഷറഫുദ്ദീൻ എന്നിവർ പങ്കെടുത്തു.
ചീരാണിക്കര ഗവ. എൽ.പി സ്കൂളിൽ നിർമ്മിക്കുന്ന ഇരുനില മന്ദിരത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചു





0 Comments