<p>കഴക്കൂട്ടം: ഉപഭോക്താക്കൾക്ക് മികച്ച നിലവാരവും ഏകീകൃത നിരക്കിലുള്ള സേവനം ലഭ്യമാക്കുന്നതും ടയർ വിപണിയിലെ പ്രവർത്തകരുടെ ഉന്നമനവും ലക്ഷ്യമിട്ടു രൂപീകരിച്ച ടയർ ഡീലേർസ് ആൻഡ് അലൈൻമെന്റ് അസോസിയേഷൻ കേരള (ടിഡിഎഎകെ - ടിഡാക്ക് ) എന്ന പ്രസ്ഥാനത്തിന്റെ ഔദ്യോഗിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ആദ്യത്തെ സമ്പൂർണ യോഗത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു. ടിഡാക് അംഗങ്ങളിൽ നിന്നു സേവനങ്ങൾ തേടുന്ന ഉപഭോക്താക്കൾക്ക് സംഘടനാ രൂപീകരണത്തിന്റെ ഭാഗമായി പ്രത്യേക സമ്മാന പദ്ധതികളും പ്രഖ്യാപിച്ചിട്ടുണ്ട്. വീൽ അലൈന്റ്മെന്റ്, വീൽ ബാലൻസിങ് തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഓരോ 500 രൂപയ്ക്കും സമ്മാന കൂപ്പണുകൾ ലഭിക്കുന്നു. കാറിന്റെ രണ്ടു ടയറുകളോ ഒരു മോട്ടോർ സൈക്കിൾ ടയറോ വാങ്ങുമ്പോഴും സമ്മാന കൂപ്പണുകൾ ലഭിക്കും. ബമ്പർ സമ്മാനമായി മെഴ്സിഡസ് ബെൻസ് ജി എൽ എ, ടൊയോട്ട യാരിസ്, ഹ്യുണ്ടായ് സാൻട്രോ തുടങ്ങിയ വമ്പൻ സമ്മാനങ്ങളാണ് നൽകുന്നത്. 14 പേർക്ക് ഹോണ്ട ആക്ടിവ സ്കൂട്ടറുകളും സമ്മാനമായി നൽകും. സെപ്റ്റംബർ 30 വരെയുള്ള കാലയളവിൽ ടിഡാക് അംഗങ്ങളുടെ സേവനങ്ങൾ ഉപയോഗിക്കുന്നവർക്കാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ യോഗ്യത. സമ്മാന പദ്ധതിയുടെ കൂപ്പണും സംഘടനയുടെ ലോഗോയും പ്രകാശനം ചെയ്തു. പ്രസിഡന്റ് ബിജു മേനോൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ശിവകുമാർ, ഫിലിപ് ജോർജ്, സെക്രട്ടറി സി.വി.ഫൈസൽ, ട്രഷറർ റിയാസ്.കെ.മുഹമ്മദ്, ജലീൽ, ജോയിന്റ് സെക്രട്ടറി പി.എസ്. ബിനു എന്നിവർ പങ്കെടുത്തു.</p>
ടയർ വിപണി - പ്രവർത്തകരുടെയും ഉപഭോക്താക്കളുടെയും നേട്ടത്തിന് ഡീലർമാരുടെ സംഘടനയായ ടിഡാക്ക്





0 Comments