കഴക്കൂട്ടം: ടെക്നോപാർക്ക് കവാടം മുതൽ വിജയ ബാങ്ക് വരെയുള്ള മേൽപ്പാലം നിർമ്മാണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. വികസനവുമായി ബന്ധപ്പെട്ട് റോഡിലെ മരങ്ങൾ മുറിച്ചു മാറ്റിത്തുടങ്ങി. ടെക്നോപാർക്ക് മുതൽ കഴക്കൂട്ടം ബൈപാസ് ആരംഭിക്കുന്നതു വരെയുള്ള നാലുവരിപ്പാതയുടെ ഡിവൈഡറിലുള്ള മരങ്ങളാണ് മുറിച്ചു മാറ്റുന്നത്. ടെക്നോപാർക്ക് കവാടം മുതൽ വിജയ ബാങ്ക് വരെയുള്ള 2.5 കി.മീറ്റർ ദൂരത്തിലാണ് മേൽപ്പാലം പണിയുന്നത്. പൈലിങ്ങ് കഴിഞ്ഞിട്ടുണ്ട്. ദേശീയപാതാ അതോറിറ്റിയാണ് റോഡ് നിർമ്മാണം നടപ്പിലാക്കുന്നത്.
ടെക്നോപാർക്ക് കവാടം മുതൽ വിജയബാങ്ക് വരെയുള്ള മേൽപ്പാലം നിർമ്മാണം പുരോഗമിക്കുന്നു.





0 Comments