https://kazhakuttom.net/images/news/news.jpg
Local

ടെക്‌നോപാർക്ക്  ജീവനക്കാർക്ക് ഭക്ഷ്യ വിഷബ


കഴക്കൂട്ടം: ടെക്നോപാർക്കിൽ ഭക്ഷ്യ വിഷബാധയേറ്റതിനെത്തുടർന്ന് വിവിധ കമ്പനികളിൽ നിന്നുള്ള ജീവനക്കാർ ആശുപത്രിയിൽ ചികിത്സ തേടി. നൂറോളം ജീവനക്കാരാണ് ഭക്ഷ്യ വിഷബാധയേറ്റതിനെത്തുടർന്ന് ആശുപത്രിയിലെത്തിയത്. ഇക്കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലാണ് സംഭവം. ഉച്ചയ്ക്ക് ഭക്ഷണം കഴിഞ്ഞതിനു ശേഷം ജീവനക്കാരിൽ കടുത്ത ഛർദിയും വയറിളക്കവും പിടിപെടുകയായിരുന്നു. ടെക്നോപാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന ക്യാന്റീനിൽ നിന്നും ടെക്നോപാർക്കിന്റെ സമീപ പ്രദേശങ്ങളിലെ ഹോട്ടലുകളിൽ നിന്നും ഭക്ഷണം കഴിച്ച വിവിധ കമ്പനികളിലെ ജീവനക്കാർക്കാണ് ഭക്ഷ്യ വിഷ ബാധയേറ്റത്. പൈപ്പ് വെള്ളത്തിൽ നിന്നുമാണ് ഭക്ഷ്യ വിഷ ബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തെ വിവരം അറിയിച്ചിട്ടും രണ്ട് ദിവസമായിട്ടും ഇവിടെ പരിശോധന നടത്തിയിട്ടില്ലെന്ന ആക്ഷേപമുണ്ട്. ഭക്ഷ്യ വിഷബാധയുടെ ഉറവിടം കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടു ടെക്നോപാർക്കിലെ ജീവനക്കാരുടെ സംഘടനായ പ്രതിധ്വനി മേയർ വി.കെ പ്രശാന്തിന് പരാതി നൽകി ആരുടേയും നിലഗുരുതരമല്ല.

ടെക്‌നോപാർക്ക്  ജീവനക്കാർക്ക് ഭക്ഷ്യ വിഷബ

0 Comments

Leave a comment