/uploads/news/news_ഡിഫറന്റ്_ആര്‍ട്_സെന്ററിലെ_അതുല്യ_പ്രതിഭക..._1660030613_3678.jpg
Local

ഡിഫറന്റ് ആര്‍ട് സെന്ററിലെ അതുല്യ പ്രതിഭകളെ പരിചയപ്പെടുത്തുന്ന പുതിയ പദ്ധതിക്ക് ഇന്ന് തുടക്കം


കഴക്കൂട്ടം:  ഭിന്നശേഷിക്കുട്ടികളുടെയുള്ളില്‍ ഒളിഞ്ഞിരിക്കുന്ന പ്രത്യേക കഴിവുകളെ കണ്ടെത്തി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന പുതിയ പദ്ധതിക്ക് ഇന്ന് (ചൊവ്വ) ഡിഫറന്റ് ആര്‍ട് സെന്ററില്‍ തുടക്കമാകും. അണ്‍വീലിംഗ് ദ അണ്‍ബിലീവബിള്‍ എന്ന പദ്ധതിയിലൂടെയാണ് ഭിന്നശേഷി മേഖലയിലെ കുട്ടികളുടെ അപൂര്‍വ കഴിവുകള്‍ വെളിപ്പെടുത്തുന്നത്.

ഉച്ചയ്ക്ക് 1:30ന് കഴക്കൂട്ടം മാജിക് പ്ലാനറ്റില്‍ നടക്കുന്ന ചടങ്ങ് ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ് ഐ.എ.എസ് ഉദ്ഘാടനം ചെയ്യും.  കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സെന്ററിലെ പ്രതിഭകളെ മുന്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അവതരിപ്പിക്കും. ചടങ്ങില്‍ മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് പങ്കെടുക്കും.  

അത്ഭുതപ്പെടുത്തുന്ന കഴിവുകളുള്ള ഭിന്നശേഷിപ്രതിഭകളെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയാണ് പുതിയ പദ്ധതിയിലൂടെ. വിദഗ്ദ്ധരായ ഫാക്കല്‍റ്റികളുടെ സേവനമുപയോഗിച്ച് പ്രത്യേക പരിശീലനം നല്‍കിയാണ് കഴിവുകള്‍ വികസിപ്പിച്ചെടുക്കുന്നതെന്ന് ഗോപിനാഥ് മുതുകാട് പറഞ്ഞു.

ഭിന്നശേഷിക്കുട്ടികളുടെയുള്ളില്‍ ഒളിഞ്ഞിരിക്കുന്ന പ്രത്യേക കഴിവുകളെ കണ്ടെത്തി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുന്ന പുതിയ പദ്ധതിക്കാണ് ഇന്ന് (ചൊവ്വ) ഡിഫറന്റ് ആര്‍ട് സെന്ററില്‍ തുടക്കമാവുന്നത്.

0 Comments

Leave a comment