കഴക്കൂട്ടം: കഴക്കൂട്ടം എ.ജെ.ഹോസ്പിറ്റലിന്റെയും റംലത്ത് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സ്ഥാപകനുമായ ഡോ.എം.എ അബ്ദുൽ ജബ്ബാറിന്റെ പതിമൂന്നാമത് ചരമ വാർഷികത്തോടനുബന്ധിച്ച് ഇന്നലെ എ.ജെ ഹോസ്പിറ്റൽ അങ്കണത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. ഇതിനോടനുബന്ധിച്ച് വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള സൗജന്യ മെഡിക്കൽ ക്യാംപും നടത്തി. തിരുവനന്തപുരം ഗവ: മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. ഷർമദ്.എം.എസ് സൗജന്യ മെഡിക്കൽ ക്യാംപ് ഉദ്ഘാടനം നിർവഹിച്ചു. കേരള യൂണിവേഴ്സിറ്റി പ്രൊഫസർ കടയ്ക്കൽ അഷ്റഫ് അദ്ധ്യക്ഷനായി. ആർ.എം.സി.റ്റി ട്രസ്റ്റി സുമി ജബ്ബാർ സ്വാഗതം ആശംസിച്ചു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനത്തിൽ ഇൻസിപെൻഡന്റ് ഹ്യൂമൻ റൈറ്റ്സ് എക്സ്പേർട്ട് ഡോ.ഉബൈസ് സൈനുലാബ്ദീൻ സുമി ജബ്ബാർ എന്നിവർ സംസാരിച്ചു. എ.ജെ ഹോസ്പിറ്റൽ മാനേജിoഗ് ഡയറക്ടറും ആർ.എം.സി.റ്റി മാനേജിംഗ് ട്രസ്റ്റിയുമായ അസ്മ ജബ്ബാർ ആലംബഹീനർക്കായുള്ള സാമ്പത്തിക സഹായം വിതരണം ചെയ്തു. എ.ജെ ഹോസ്പിറ്റൽ ജനറൽ മാനേജരും ആർ.എം.സി.റ്റി ട്രസ്റ്റിയുമായ ഉസ്മാൻ കോയ നന്ദി പറഞ്ഞു.
ഡോ.എം.എ അബ്ദുൽ ജബ്ബാർ അനുസ്മരണവും സൗജന്യ മെഡിക്കൽ ക്യാംപും





0 Comments