/uploads/news/news_തിരുവനന്തപുരം_ജില്ലാ_കളക്ടറായി_ജെറോമിക്_..._1659339905_979.jpg
Local

തിരുവനന്തപുരം ജില്ലാ കളക്ടറായി ജെറോമിക് ജോർജ് ചുമതലയേറ്റു


തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കളക്ടറായി ജെറോമിക് ജോർജ് ചുമതലയേറ്റു. ജെറോമിക് ജോർജ് ലാൻഡ് റവന്യു ജോയിന്റ് കമ്മിഷണറായിരുന്നു.

കോട്ടയം പാലാ സ്വദേശിയായ ജെറോമിക് ജോര്‍ജ്ജ്  വിദ്യാഭ്യാസകാലഘട്ടം ചെലവഴിച്ചത് ഡല്‍ഹിയിലായിരുന്നു. സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്നും ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിൽ ബിരുദവും സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 2015ലാണ് സിവില്‍ സര്‍വീസില്‍ പ്രവേശിക്കുന്നത്.
കണ്ണൂര്‍ അസിസ്റ്റന്റ് കളക്ടറായും ഒറ്റപ്പാലം സബ്കളക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

നിലവിലെ കളക്ടർ നവജ്യോത് ഖോസയെ ലേബ‍ർ കമ്മീഷണറായി നിയമിച്ചു. നവ്ജ്യോത് ഖോസയെ മെഡിക്കൽ സർവീസസ് കോ‍ർപ്പറേഷനിലേക്ക് മാറ്റുമെന്നായിരുന്നു നേരത്തെ അറിയിച്ചത്. എന്നാൽ അവധി കഴിഞ്ഞെത്തിയ ഡോ.ചിത്രയാണ് പുതിയ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ എംഡി.

0 Comments

Leave a comment