തിരുവനന്തപുരം: സി എസ് ഐ സഭയുടെ ദക്ഷിണ മഹായിടവക ആസ്ഥാനം അടക്കം മൂന്നിടത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) റെയ്ഡ്. പാളയം എല്‍ എം എസ് ആസ്ഥാനം, ശ്രീകാര്യത്തെ ഗാന്ധിപുരം, കളയിക്കാവിളക്ക് സമീപമുള്ള ചെറിയവിള എന്നിവിടങ്ങളിലാണ് ഇ ഡിയുടെ റെയ്ഡ് നടക്കുന്നത്.കാരക്കോണം മെഡിക്കൽ കോളേജ് കേസുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തുന്നത്.
സഭയിലെ പല സാമ്പത്തിക ഇടപാടുകളെകുറിച്ച് ഇതിനു മുന്‍പും ആരോപണങ്ങൾ ഉയർന്നിരുന്നു. കാരക്കോണം മെഡിക്കൽ കോളജ് സീറ്റ് കോഴയുടെ പേരിൽ സി.എസ്.ഐ ദക്ഷിണ കേരളാ മഹായിടവകയിൽ പൊട്ടിത്തെറിയുണ്ടായിരുന്നു. കൂടാതെ ഓഡിറ്റ് നടത്തിയപ്പോൾ 28 കോടിയുടെ ക്രമക്കേടും കണ്ടെത്തിയിരുന്നു. കോഴ ഇടപാടിൽ മുൻ ഡയറക്ടർ ഡോ.ബന്നറ്റ് എബ്രഹാം ,മുൻ കൺട്രോളർ പി.തങ്കരാജ് മുൻ പ്രിൻസിപ്പൽ പി.മധുസൂദനൻ എന്നിവർക്കെതിരെ നിലവിൽ കേസുണ്ട്.
കാരക്കോണം മെഡിക്കൽ കോളേജിലെ തലവരിപ്പണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പുതിയ പരിശോധന നടക്കുന്നത്.
കൊച്ചിയിൽ നിന്നുള്ള ഇഡി സംഘം രാവിലെ മുതൽ പാളയം എൽഎംഎസ് ആസ്ഥാനത്ത് പരിശോധന നടത്തുന്നുണ്ട്. സിഎസ്ഐ പള്ളി സെക്രട്ടറി ടി ടി പ്രവീണിന്റെ രണ്ട് വീടുകളിലും കാരക്കോണം മെഡിക്കൽ കോളേജ് ഡയറക്ടർ ബെന്നറ്റ് എബ്രഹാമിന്റെ വീട്ടിലും എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തുന്നുണ്ട്.
കോഴ ഇടപാടിൽ മുൻ ഡയറക്ടർ ഡോ.ബന്നറ്റ് എബ്രഹാം ,മുൻ കൺട്രോളർ പി.തങ്കരാജ് മുൻ പ്രിൻസിപ്പൽ പി.മധുസൂദനൻ എന്നിവർക്കെതിരെ നിലവിൽ കേസുണ്ട്.





0 Comments