പോത്തൻകോട്: പ്രളയ ദുരിതത്തിൽ അകപ്പെട്ട സഹോദരങ്ങളെ സഹായിക്കുന്നതിന്റെ ഭാഗമായി ദുരിതാശ്വാസ ക്യാമ്പുകളിൽ നേരിട്ട് അവശ്യ സാധനങ്ങൾ എത്തിക്കുന്നതിനുള്ള ഒരു കളക്ഷൻ സെന്റർ പോത്തൻകോട് ലക്ഷ്മീവിലാസം ഹൈസ്ക്കൂളിന്റെ നേതൃത്വത്തിൽ ആരംഭിക്കുന്നു. അവശ്യ സാധനങ്ങൾ സ്വീകരിക്കുന്നതിന് സ്ക്കൂൾ ഗേറ്റിന് സമീപത്ത് ഒരു കൗണ്ടർ നാളെ (11/08/2019) രാവിലെ 10 മണിക്ക് ആരംഭിക്കുന്നു. ഈ സംരഭത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ട് എല്ലാ സുമനസ്സുകളുടേയും സഹകരണവും, സാന്നിധ്യവും പ്രതീക്ഷിച്ചു കൊള്ളുന്നതായി അധികൃതർ അറിയിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിലേക്കുള്ള കളക്ഷൻ സെന്റർ, ലക്ഷ്മീ വിലാസം ഹൈസ്ക്കൂളിൽ നാളെ മുതൽ





0 Comments