കഴക്കൂട്ടം: ദേശീയ പണിമുടക്കിന്റെ ഭാഗമായി കഴക്കൂട്ടത്ത് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറ് തമ്പി കണ്ണാടൻ സമരം ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി ജില്ലാ ജോയിൻറ് സെക്രട്ടറി കെ.നിർമ്മല കുമാർ, അധ്യക്ഷത വഹിച്ച ചടങ്ങിൽ വട്ടിയൂർക്കാവ് എം.എൽ.എ വി.കെ.പ്രശാന്ത്, സി.ഐ.ടി.യു കഴക്കൂട്ടം ഏരിയാ സെക്രട്ടറി വി.സാംബശിവൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ചന്തവിള മധു, ഐ.എൻ.ടി.യു.സി മണ്ഡലം സെക്രട്ടറി വി.ലാലു, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി ചന്ദ്രബാബു, സി.പി.ഐ.എം ജില്ലാ അംഗം വി.ജയപ്രകാശ്, കൺസ്ട്രക്ഷൻ തൊഴിലാളി യൂണിയൻ ജില്ലാ കമ്മിറ്റി അംഗം മേടയിൽ വിക്രമൻ ആർ.ശ്രീകുമാർ (സി.ഐ.ടി.യു )ബി എസ് ഇന്ദ്രൻ (എ.ഐ.ടി.യു.സി) മൺവിള രാധാകൃഷ്ണൻ (ഐ.എൻ.ടി.യു.സി) തുടങ്ങിയവർ നേതൃത്വം നൽകി. സമാപന സമ്മേളനം സി.പി.ഐ.എം കഴക്കൂട്ടം ഏരിയാ സെക്രട്ടറി ബിജു.എസ്.എസ് ഉദ്ഘാടനം ചെയ്തു.
ദേശീയ പണിമുടക്കിന്റെ ഭാഗമായി കഴക്കൂട്ടത്ത് സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ സത്യാഗ്രഹ സമരം





0 Comments