/uploads/news/news_നടുറോഡിൽ_പ്ലസ്_വൺ_വിദ്യാർഥിയെ_ക്രൂരമായി_..._1655364599_1197.jpg
Local

നടുറോഡിൽ പ്ലസ് വൺ വിദ്യാർഥിയെ ക്രൂരമായി മർദ്ദിച്ചു


തിരുവനന്തപുരം: പട്ടത്ത് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനം. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയും ഉള്ളൂർ സ്വദേശിയുമായ ജെ. ഡാനിയേലിനാണ് മര്‍ദ്ദനമേറ്റത്. ഡാനിയേൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. തന്റെ സഹപാഠിയാണ് മ‍ർദ്ദനത്തിന് നേതൃത്വം നൽകിയതെന്ന് ഡാനിയേൽ പറഞ്ഞു. ഇവർക്കൊപ്പം ചില പൂർവ വിദ്യാർത്ഥികളും പുറമേ നിന്നുള്ള വിദ്യാർത്ഥികളും സംഘത്തിലുണ്ടായിരുന്നതായും ഡാനിയേൽ വ്യക്തമാക്കി.ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.


ബുധനാഴ്ചയാണ് സംഭവം നടന്നത്. രാവിലെ സ്‌കൂളിലേക്ക് വരാന്‍ ബസ് ഇറങ്ങുമ്പോള്‍ ബസ് സ്‌റ്റോപ്പില്‍ കാത്തുനിന്നായിരുന്നു ഡാനിയേലിനെ വിദ്യാർഥികള്‍ ആക്രമിച്ചത്. ക്രൂര മര്‍ദനമേറ്റ് അവശനായ ഡാനിയേലിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും മെഡിക്കല്‍ കോളേജ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.


എന്നാല്‍, പ്രായപൂര്‍ത്തിയാകാത്ത പ്രതികള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടില്ല. വിദ്യാര്‍ഥിയോടും രക്ഷിതാക്കളോടും നേരിട്ട് സ്‌റ്റേഷനില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പട്ടം സ്‌കൂളിന് സമീപം ഈ വിദ്യാര്‍ഥികളെത്തിയതുമായി ബന്ധപ്പെട്ട് ഡാനിയേലുമായി തർക്കമുണ്ടായിരുന്നു. ഇതാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.

പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയും ഉള്ളൂർ സ്വദേശിയുമായ ജെ. ഡാനിയേലിനാണ് മര്‍ദ്ദനമേറ്റത്. ഡാനിയേൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

0 Comments

Leave a comment