/uploads/news/news_നവീകരിച്ച_കഠിനംകുളം_മുണ്ടൻചിറ_മുസ്ലിം_ജമ..._1648538022_7165.jpg
Local

നവീകരിച്ച കഠിനംകുളം മുണ്ടൻചിറ മുസ്ലിം ജമാഅത്ത് പള്ളി വിശ്വാസികൾക്കായി തുറന്ന് കൊടുത്തു


കഴക്കൂട്ടം : നവീകരിച്ച കഠിനംകുളം

മുണ്ടൻചിറ മുസ്ലിം ജമാഅത്ത് പള്ളി വിശ്വാസികൾക്കായി തുറന്ന് കൊടുത്തു. തിങ്കളാഴ്ച അസർ നിസ്കാരത്തിന് നേതൃത്വം നൽകി ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന പ്രസിഡന്റ് ശൈഖുന കെ.പി. അബൂബക്കർ ഹസ്രത്താണ് നവീകരിച്ച പള്ളിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്.


പള്ളിയുടെ മിഹ്റാബ്, മിംബർ എന്നിവ തേക്ക് തടികൾ കൊണ്ട് മനോഹരമായ രീതിയിലാണ്  നവീകരിച്ചിരിക്കുന്നത്. നവംബർ മാസത്തോടെ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാണ് ഇപ്പോൾ പള്ളി വിശ്വാസികൾക്ക് തുറന്ന് നൽകിയത്.


മുണ്ടൻചിറ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അംലാദ് അസ്ലമി, പള്ളി പരിപാലന സമിതി പ്രസിഡന്റ് എം. റഷാദ്, സെക്രട്ടറി ഫസിലുദ്ദീൻ, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ കണിയാപുരം മേഖല പ്രസിഡന്റ് ഉബൈദ് കോയ തങ്ങൾ, പെരുമാതുറ ഇംദാദിയ്യ അറബിക് കോളേജ് പ്രിൻസിപ്പൽ ഹസ്സൻ ബസ്സരി മൗലവി, വിവിധ മുസ്ലിം ജമാത്തത്ത് പള്ളികളിലെ ഇമാമുമാരായ സൽമാൻ ഖാസിമി, അസീസ് മൗലവി, സലാഹുദ്ദീൻ ബാഖവി, അർഷാദ് മന്നാനി, ഷാനവാസ് മന്നാനി എന്നിവർ പങ്കെടുത്തു.


കേരളത്തിലെ പ്രമുഖ പ്രഭാഷകർ പങ്കെടുക്കുന്ന റമളാൻ പ്രഭാഷണം മാർച്ച് 28, 29, 30 തിയതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

പള്ളിയുടെ മിഹ്റാബ്, മിംബർ എന്നിവ തേക്ക് തടികൾ കൊണ്ട് മനോഹരമായ രീതിയിലാണ് നവീകരിച്ചിരിക്കുന്നത്. നവംബർ മാസത്തോടെ ആരംഭിച്ച നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാണ് ഇപ്പോൾ പള്ളി വിശ്വാസികൾക്ക് തുറന്ന് നൽകിയത്.

0 Comments

Leave a comment