തിരുവനന്തപുരം: നെടുമങ്ങാട്ട് രണ്ട് ടണ്‍ പഴകിയ മത്സ്യം പിടികൂടി. നെടുമങ്ങാട് ടൗണ്‍ മാര്‍ക്കറ്റില്‍ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡും ഫുഡ് സേഫ്റ്റി അധികൃതരും നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടികൂടിയത്. മത്സ്യത്തില്‍ അമോണിയയുടെ അംശം കണ്ടെത്തി.
പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് ഇന്നലെ രാത്രിയിലാണ് നെടുമങ്ങാട് ടൗണ്‍ മാര്‍ക്കറ്റില്‍ നഗരസഭ ഹെല്‍ത്ത് സ്‌ക്വാഡും ഫുഡ് സേഫ്റ്റി അതോറിറ്റിയും സംയുക്തമായി പരിശോധന നടത്തിയത്. പരിശോധനയില്‍ തമിഴ്‌നാട്ടില്‍ നിന്നും വില്‍പ്പനയ്ക്ക് എത്തിച്ച രണ്ട് ടണ്‍ പഴകിയ മത്സ്യമാണ് പിടികൂടിയത്.
ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മൊബൈല്‍ ലാബ് പരിശോധനയില്‍ മത്സ്യം ഭക്ഷ്യയോഗ്യമല്ല എന്ന് കണ്ടെത്തുകയും, തുടര്‍ന്ന് മത്സ്യം കൊണ്ടുവന്ന വാഹനങ്ങൾ നഗരസഭ ഹെല്‍ത്ത് അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
ഫുഡ് സേഫ്റ്റി അതോറിറ്റിയുടെ മൊബൈല്‍ ലാബ് പരിശോധനയില്‍ മത്സ്യം ഭക്ഷ്യയോഗ്യമല്ല എന്ന് കണ്ടെത്തുകയും, തുടര്‍ന്ന് മത്സ്യം കൊണ്ടുവന്ന വാഹനങ്ങൾ നഗരസഭ ഹെല്‍ത്ത് അധികൃതര്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു





0 Comments