ചിറയിൻകീഴ്: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ 133 ആമത് ജന്മദിനത്തോടനുബന്ധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്‌റു അനുസ്മരണം നടത്തി.
ചിറയിൻകീഴ് വലിയകട ജംഗ്ഷനിൽ നടന്ന അനുസ്മരണ പരിപാടിയിൽ കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം പ്രസിഡന്റ് ജോഷിബായി അധ്യക്ഷത വഹിച്ചു. ഡി.സി.സി അംഗം പുതുക്കരി പ്രസന്നൻ ഉദ്ഘാടനം ചെയ്തു. രാധാകൃഷ്ണൻ നായർ, എസ്.എം.ഷഹീർ, ചിറയിൻകീഴ് പഞ്ചായത്തംഗങ്ങളായ വി.ബേബി, മോനി ശാർക്കര എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചിറയിൻകീഴ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നെഹ്‌റു അനുസ്മരണം





0 Comments