<p> മംഗലപുരം: മംഗലപുരം ഗ്രാമ പഞ്ചായത്തിലെ 2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ പട്ടികജാതി വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്ക് നേരിട്ട് നൽകാതെ രക്ഷകർത്താക്കൾ വഴിയാണ് പഠനോപകരണങ്ങളുടെ വിതരണം നടത്തിയത്. പ്രസിഡണ്ട്‌ വേങ്ങോട് മധു വിതരണോത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസന ചെയർമാൻ മംഗലപുരം ഷാഫി, വിദ്യഭ്യാസ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർമാരായ എം.എസ്.ഉദയ കുമാരി, വി.അജി കുമാർ, തോന്നയ്ക്കൽ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ ജയശ്രീ, ഹെഡ്മിസ്ട്രസ് ഷീന, പി.ടി.എ പ്രസിഡണ്ട്‌ രാജശേഖരൻ നായർ, സുരേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.</p>
പട്ടികജാതി വിദ്യാർത്ഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു





0 Comments