കൽപ്പറ്റ: വയനാട്ടിൽനിന്നു കാണാതായി പിന്നീട് തിരുവനന്തപുരത്ത് കണ്ടെത്തിയ പനമരം എസ് എച്ച് ഒ കെ.എ.എലിസബത്തിനു സ്ഥലംമാറ്റം. സ്റ്റേഷൻ ചുമതലയിൽനിന്ന് വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റം.
കോടതി ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ കാണാതായത് വാർത്തയായിരുന്നു. പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷൽ കോടതിയിലേക്ക് കോർട്ട് എവിഡൻസ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെ പത്താം തീയതി വൈകിട്ട് മുതലാണ് കാണാതായത്. സി.ഐയുടെ സ്വകാര്യ ഫോൺ നമ്പറും ഔദ്യോഗിക ഫോൺ നമ്പറും സ്വിച്ച് ഓഫ് ആയിരുന്നു. ഫോൺ സ്വിച്ച് ഓഫ് ആയതോടെ ഇവരുമായി ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്നാണ് സി.ഐയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകിയത്.
അന്വേഷണത്തിൽ, റിട്ട. സിഐയായ വനിതാ സുഹൃത്തിന്റെ തിരുവനന്തപുരത്തെ വീട്ടിൽ നിന്നും എലിസബത്തിനെ കണ്ടെത്തുകയായിരുന്നു. പ്രമേഹം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുള്ള എലിസബത്തിന്
മേലുദ്യോഗസ്ഥരിൽ നിന്ന് ജോലി സമ്മർദമുണ്ടായതായി സഹപ്രവർത്തകരിൽ ചിലരോട് പറഞ്ഞിരുന്നതായി സൂചനയുണ്ടായിരുന്നു.
പ്രമേഹം അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങളുള്ള എലിസബത്തിന് മേലുദ്യോഗസ്ഥരിൽ നിന്ന് ജോലി സമ്മർദമുണ്ടായതായി സഹപ്രവർത്തകരോട് പറഞ്ഞിരുന്നതായി സൂചനയുണ്ടായിരുന്നു.





0 Comments