കഴക്കൂട്ടം: പള്ളിപ്പുറം തോന്നൽ ദേവീ ക്ഷേത്ര വളപ്പിൽ നിന്ന കൂറ്റൻ തെങ്ങ് ശക്തമായ കാറ്റിലും മഴയിലും പെട്ട് കടപുഴകി ദേശീയ പാതയിലേയ്ക്ക് വീണു. റോഡ് നിറഞ്ഞ് വാഹനങ്ങൾ കടന്ന് പൊയ്ക്കൊണ്ടിരുന്ന സമയമായിരുന്നെങ്കിലും ഭാഗ്യവശാൽ വാഹനങ്ങളിലൊന്നിലും തട്ടാതിരുന്നത് വൻ ദുരന്തത്തിൽ നിന്നാണ് ഒഴിവായത്. ഇന്നലെ രാവിലെ 11 മണിയ്ക്കാണ് സംഭവം. തെങ്ങ് വീഴ്ചയിൽ വൈദ്യുതി പോസ്റ്റ് ഒടിയുകയും ഇലക്ട്രിക്ക് ലൈനുകൾ പൊട്ടി വീഴുകയും ചെയ്തു. ഒരു മണിക്കൂറോളം ഗതാഗത തടസവും വൈദ്യുതി തടസവും അനുഭപ്പെട്ടു.
പള്ളിപ്പുറത്ത് ശക്തമായ കാറ്റിലും മഴയിലും പെട്ട് തെങ്ങ് കടപുഴകി ദേശീയ പാതയിലേയ്ക്ക് വീണു





0 Comments