https://kazhakuttom.net/images/news/news.jpg
Obituary

എം.ആർ.ജി.കുറുപ്പ് നിര്യാതനായി.


ശ്രീകാര്യം: സി.പി.ഐ.മുൻ സംസ്ഥാന കൗൺസിൽ അംഗവും ശ്രീകാര്യം ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന ശ്രീകാര്യം ചെല്ലമംഗലം കീഴതിൽ വീട്ടിൽ എം.ആർ.ജി.കുറുപ്പ് (91) നിര്യാതനായി. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ സ്വാതന്ത്ര്യ സമരത്തിലും തൊഴിലാളി സമരങ്ങളിലും പങ്കെടുത്ത് ലോക്കപ്പ് മർദ്ദനത്തിനും ഇരയായിട്ടുണ്ട്. കേരളത്തിലെ അദ്ധ്യാപക സംഘടനയുടെയും സംസ്ഥാന ജീവനക്കാരുടെ പെൻഷൻ സംഘടനയുടെയും സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു. മികച്ച അദ്ധ്യാപകനുള്ള ദേശീയ, സംസ്ഥാന അവാർഡുകൾ ലഭിച്ചിട്ടുണ്ട്. ശ്രീകാര്യം പഞ്ചായത്ത് എക്സിക്യൂട്ടിവ് ഓഫീസറായും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ബി.ലളിതമ്മ. മക്കൾ: എം.ജി.മോഹൻകുമാർ, എം.എൽ.മൃദുല കുമാരി, പരേതനായ സുരേഷ് കുമാർ. മരുമക്കൾ: രോഹിണി കൃഷ്ണ, മഞ്ജുഷ എസ്.ആർ, കെ.ജി.ബാബു വട്ടപ്പറമ്പിൽ (പ്രസിഡന്റ്, ഫ്രാസ്). മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സി.പി.ഐ ദേശിയ കൗൺസിൽ അംഗം പന്ന്യൻ രവീന്ദ്രൻ, സി.പി.ഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ്ബാബു, ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ, സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, കേരഫെഡ് ചെയർമാൻ വേണു ഗോപാലൻ നായർ, മുൻ എം.എൽ.എ എം.എ.വാഹിദ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.

എം.ആർ.ജി.കുറുപ്പ് നിര്യാതനായി.

0 Comments

Leave a comment