/uploads/news/news_പാപ്പാഞ്ഞിയുടെ_മാതൃകയിൽ_ഗവർണർ_ആരിഫ്_മുഹമ..._1704086176_2813.jpg
Local

പാപ്പാഞ്ഞിയുടെ മാതൃകയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ കോലം കത്തിച്ച് എസ്എഫ്ഐ പ്രതിഷേധം


കണ്ണൂർ: പാപ്പാഞ്ഞിയുടെ മാതൃകയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ്റെ കോലം കത്തിച്ച് എസ്എഫ്ഐ പ്രതിഷേധം. ഗവർണർക്കെതിരായ പ്രതിഷേധങ്ങളുടെ തുടർച്ചയായാണ് കോലം കത്തിക്കലെന്ന് എസ്എഫ്ഐ. ഫോർട്ട്കൊച്ചിയിൽ പുതുവർഷപ്പിറവിയോടനുബന്ധിച്ച് കത്തിക്കുന്ന പാപ്പാഞ്ഞിയുടെ മാതൃകയിൽ 30 അടി ഉയരത്തിലുള്ള കോലമാണ് പയ്യാമ്പലം ബീച്ചിൽ കത്തിച്ചത്. സംസ്ഥാന പ്രസിഡന്റ് അനുശ്രീയുടെ നേതൃത്വത്തിലായിരുന്നു കോലം കത്തിക്കൽ.

ദിവസങ്ങളായി സർവ്വകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർക്കെതിരെ വലിയ പ്രതിഷേധമാണ് എസ്.എഫ്.ഐ. ഉയർത്തുന്നത്. സർവ്വകലാശാലാ സെനറ്റിലേക്ക് സംഘപരിവാറുകാരെ തിരുകിക്കയറ്റിയെന്ന് ആരോപിച്ചാണ് എസ്.എഫ്.ഐയുടെ പ്രതിഷേധം.

ഫോർട്ട്കൊച്ചിയിൽ പുതുവർഷപ്പിറവിയോടനുബന്ധിച്ച് കത്തിക്കുന്ന പാപ്പാഞ്ഞിയുടെ മാതൃകയിൽ 30 അടി ഉയരത്തിലുള്ള കോലമാണ് പയ്യാമ്പലം ബീച്ചിൽ കത്തിച്ചത്.

0 Comments

Leave a comment