/uploads/news/news_രാജ്യനൻമക്കായി_യുവത_സക്രിയമായി_ഇടപെടണം:_..._1704031638_9601.jpg
POLITICS

രാജ്യനൻമക്കായി യുവത സക്രിയമായി ഇടപെടണം: വിസ്ഡം യൂത്ത്


തിരുവനന്തപുരം: രാജ്യത്തിന്റ ശക്തമായ സുരക്ഷാ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കേണ്ടിയിരുന്ന പാർലമെന്റിനുള്ളിൽ അരങ്ങേറിയ അക്രമങ്ങൾ രാജ്യത്തിന് അപമാനവും അതീവ ഗൗരവമുള്ളതുമാണെന്ന് വിസ്‌ഡം യൂത്ത് ജില്ലാ നേതൃ സംഗമം അഭിപ്രായപ്പെട്ടു.

രാജ്യ പുരോഗതിക്കായി ഉപയോഗപ്പെടുത്താവുന്ന സക്രിയമായ യുവതയെ വാർത്തെടുക്കാൻ ഇസ്ലാമിന്റ സമാധാന സന്ദേശത്തിന് സാധിക്കുമെന്നും സംഗമം അഭിപ്രായപ്പെട്ടു. നവ ലിബറലുകളുടെ അപകടകരമായ ആഖ്യാനങ്ങൾ സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. സ്വവർഗരതിയും അരാചകത്വചിന്തകളും യുവാക്കളിൽ വളർത്താനുള്ള സ്വതന്ത്രവാദികളുടെ ശ്രമങ്ങളെ കരുതിയിരിക്കണം.  

യുവതയെ ഭീകരതയിലേക്കും അക്രമവാസന വളർത്തുന്നതിലേക്കും നയിക്കുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ യുവാക്കൾ ജാഗ്രത പാലിക്കണം.

രാജ്യത്തോടും സമൂഹത്തോടും കുടുംബത്തോടുമുള്ള ബാധ്യതകളെയും അവകാശങ്ങളെയും ക്രിയാത്മകമായി നിർവഹിക്കുന്ന യുവതയുടെ മുന്നേറ്റത്തിന് സമൂഹം വഴിയൊരുക്കണമെന്നും വിസ്ഡം യൂത്ത് നേതൃ സംഗമം ആവശ്യപ്പെട്ടു.

വിസ്ഡം യൂത്ത് സംസ്ഥാന കമ്മിറ്റി ഫെബ്രുവരി 10, 11 തീയതികളിൽ മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിൻ്റെ ഭാഗമായി വിസ്‌ഡം യൂത്ത് ജില്ലാ കമ്മിറ്റി വള്ളക്കടവ് സലഫി സെന്ററിൽ സംഘടിപ്പിച്ച 'യൂത്ത് വോയിസ്' പരിപാടി വിസ്‌ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡൻ്റ് യു.മുഹമ്മദ് മദനി  ഉദ്ഘാടനം ചെയ്തു. വിസ്‌ഡം യൂത്ത് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ ഹാറൂൺ വള്ളക്കടവ് അധ്യക്ഷനായി. സംസ്ഥാന സമിതിയംഗം ത്വാഹാ അബ്ദുൽ ബാരി മുഖ്യാതിഥിയായി. ജില്ലാ കമ്മിറ്റിയംഗങ്ങളായ ജമീൽ.ജെ, നസീൽ കണിയാപുരം, ഹൻസീർ മണനാക്ക്, വസീം തിരുമല തുടങ്ങിയവർ സംബന്ധിച്ചു. വിസ്‌ഡം യൂത്ത് ജില്ലാ സെക്രട്ടറി നസീം അഴിക്കോട് സ്വാഗതവും, ട്രഷറർ മുഹമ്മദ് ഷാൻ സലഫി നന്ദിയും പറഞ്ഞു, 

രാജ്യ പുരോഗതിക്കായി ഉപയോഗപ്പെടുത്താവുന്ന സക്രിയമായ യുവതയെ വാർത്തെടുക്കാൻ ഇസ്ലാമിന്റ സമാധാന സന്ദേശത്തിന് സാധിക്കുമെന്ന് സംഗമം അഭിപ്രായപ്പെട്ടു

0 Comments

Leave a comment