https://kazhakuttom.net/images/news/news.jpg
Local

പുത്തൻതോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്കു ശേഷം ഡോക്ടറില്ലാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം


കഴക്കൂട്ടം: പുത്തൻതോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്കു ശേഷം ഡോക്ടറില്ലാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ കുത്തിയിരിപ്പ് സമരം നടത്തി. തീരദേശത്തെ ജനങ്ങളുടെ ആശ്രയമാണ് പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൻ്റെ കീഴിൽ വരുന്ന സാമൂഹികാരോഗ്യ കേന്ദ്രം. രണ്ടാഴ്ചയായി ഇവിടെ ഉച്ചക്ക് ശേഷം ഡ്യൂട്ടി ഡോക്ടർ വരാതായിട്ട്. രാവിലെ മൂന്ന് ഡോക്ടർമാരും ഉച്ച കഴിഞ്ഞ് ഒരു ഡോക്ടറുമാണ് സേവനത്തിനുളളത്. ഇന്നലെ വൈകുന്നേരം ഏതാനും രോഗികൾ ആശുപത്രിയിൽ ചികിത്സയ്ക്കായി എത്തിയെങ്കിലും ഡോക്ടർ ഇല്ലാത്തതിനാൽ ചികിത്സ ലഭിച്ചില്ല. ഇതിനെ തുടർന്ന് കെപിസിസി നിർവ്വഹണ സമിതി അംഗം എം എ ലത്തീഫ്, ഡി.സി.സി അംഗം ജഫേഴ്സൺ, ജോസ് നിക്കോളാസ് തുടങ്ങിയവർ ആശുപത്രിക്ക് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിക്കുകയായിരുന്നു. കൊറോണ ജാഗ്രതയുടെ ഭാഗമായി ജനങ്ങളെ കൂട്ടാതെ ഏതാനും സഹപ്രവർത്തകരും ജനപ്രതിനിധികളുമൊപ്പമെത്തിയായിരുന്നു പ്രതിഷേധം. വിവരമറിഞ്ഞ പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഷാനിബ ബീഗം ഇടപെട്ട് രോഗികളെ ആംബുലൻസിൽ അണ്ടൂർക്കോണം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു ചികിത്സ ലഭ്യമാക്കി. തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസറുമായി സംസാരിക്കുകയും ഇന്നു മുതൽ ഡോക്ടറെ നിയമിക്കുമെന്ന ഉറപ്പ് നേടുകയും ചെയ്തു.

പുത്തൻതോപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഉച്ചയ്ക്കു ശേഷം ഡോക്ടറില്ലാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കളുടെ കുത്തിയിരിപ്പ് സമരം

0 Comments

Leave a comment