/uploads/news/1488-IMG_20200302_195348.jpg
Local

പെരുമാതുറയിൽ ആസാദി സ്ക്വയർ സംഘടിപ്പിച്ചു


പെരുമാതുറ: പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭരണഘടന സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ പെരുമാതുറയിൽ പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും സംഘടിപ്പിച്ചു. പെരുമാതുറ മുതലപ്പൊഴിയിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം കൊട്ടാരം തുരുത്ത്, ചേരമാൻ തുരുത്ത്, പുതുക്കുറിച്ചി വഴി പെരുമാതുറ ജംഗ്ഷനിൽ സമാപിച്ചു. സ്ത്രികളും കുട്ടികളുമടക്കം നിരവധി പേർ പ്രകടനത്തിൽ അണിനിരന്നു. പ്രകടനത്തിനു ശേഷം പെരുമാതുറ പെട്രോൾ പമ്പിന് സമീപം ആസാദി സ്ക്വയറിൽ നടന്ന പൊതുസമ്മേളനത്തിൽ തനിമ കലാ സംസ്കാരിക വേദിയുടെയും, പെരുമാതുറ എജ്യൂസ്പോർട്ട് വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ അസാദി സ്കിറ്റുകൾ, സമര ഗീതങ്ങൾ, ആസാദി മുദ്രാവാക്യം, ദേശഭക്തി ഗാനങ്ങൾ എന്നിവ നടന്നു. പത്ര പ്രവർത്തകനും കവിമായ ശശി മാവിൻ മൂട് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. പെരുമാതുറ ഭരണഘടന സംരക്ഷണ സമിതി കൺവീനർ എം.അജീദ് അധ്യക്ഷത വഹിച്ചു. ജോയിംഗ് കൺവീനർ ഖലീഫ സ്വാഗതം പറഞ്ഞു. കെ.എം.വൈ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി കടയ്ക്കൽ ജുനൈദ് മുഖ്യ പ്രഭാഷണം നടത്തി. തിരുവനന്തപുരം സെക്രട്ടറിയേറ്റ് നടയിലെ ശാഹീൻ ബാഗ് സമരനേതാക്കളായ മേധ സുരേന്ദ്രനാഥ്, അലീന.എസ്, ഡൽഹി ജാമിഅ മില്ലിയ സർവകലാശാല വിദ്യാർത്ഥികളായ ജലാൽ ഫൈസി കീഴാറ്റൂർ, ഫഹീം അഹ്സൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. നസീമ.ജെ, എ.ആർ നൗഷാദ്, എന്നിവർ സംസാരിച്ചു.

പെരുമാതുറയിൽ ആസാദി സ്ക്വയർ സംഘടിപ്പിച്ചു

0 Comments

Leave a comment