https://kazhakuttom.net/images/news/news.jpg
Local

പെൻഷണേഴ്‌സ് യൂണിയൻ സമ്മേളനം.


കഴക്കൂട്ടം: കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് യൂണിയൻ കഴക്കൂട്ടം ബ്ലോക്ക് സമ്മേളനം നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ സി.സുദർശനൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ബ്ലോക്ക് പ്രസിഡന്റ് പി.രാമചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി ജി.അജയൻ, ബ്ലോക്ക് സെക്രട്ടറി ഡോ.പി.ഗിരീശൻ സംസ്ഥാന കമ്മറ്റി അംഗം ഭാസ്കരൻ നായർ, കാട്ടായിക്കോണം അരവിന്ദൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി എച്ച്.സലാഹുദീൻ (പ്രസിഡന്റ്), വി.സുഷമ ദേവീ, എസ്.ജയകുമാർ, പി.സദാശിവൻ നായർ (വൈസ് പ്രസിഡന്റുമാർ), കാട്ടായിക്കോണം ഡി.ജയകുമാർ (സെക്രട്ടറി), എസ്.സുകുമാരൻ നായർ, എസ്.നാസർ, ബി.ശശിധരൻ നായർ (ജോയിന്റ് സെക്രട്ടറിമാർ) ജി.ശശിധരൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.

പെൻഷണേഴ്‌സ് യൂണിയൻ സമ്മേളനം.

0 Comments

Leave a comment