കോഴിക്കോട്: പൊലീസ് യൂണിഫോമിൽ വനിതാ എസ്.ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോഷൂട്ട് സമൂഹ മാധ്യമത്തിൽ ചർച്ചയാകുന്നു.സിറ്റി പൊലീസിലെ വനിതാ എസ്.ഐയുടെ ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വിവാദമായത്. കഴിഞ്ഞ ദിവസമാണ് വനിത എസ്.ഐയുടെ, ഔദ്യോഗിക യൂണിഫോമിൽ പ്രതിശ്രുത വരനുമൊത്തുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലെത്തിയത്.യൂണിഫോമിലെ രണ്ട് നക്ഷത്രങ്ങൾ, പേരുൾപ്പെടെ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് എന്നെഴുതിയ നെയിം പ്ലേറ്റ്, എസ്.ഐയായിരിക്കെ ലഭിച്ച മെഡൽ എന്നിവ അണിഞ്ഞാണ് എസ്.ഐ ഫോട്ടോ ഷൂട്ട് നടത്തിയത്. അതേസമയം ഇത് നേരത്തേയുള്ള ഉത്തരവ് ലംഘിക്കും വിധത്തിലാണെന്നും, പൊലീസ് യൂണിഫോമിനെ അപകീർത്തിപ്പെടുത്തുന്നതുമാണെന്ന് സേനയിലെ ഒരുവിഭാഗം ഉദ്യോഗസ്ഥർ പറയുന്നു.സമൂഹ മാധ്യമങ്ങളിൽ പൊലീസ് സേനാംഗങ്ങൾ വ്യക്തിപരമായി ഇടപെടുമ്പോൾ പാലിക്കേണ്ട നിർദേശങ്ങൾ സംബന്ധിച്ച് 2015 ഡിസംബറിൽ അന്നത്തെ പോലീസ് മേധാവി ഉത്തരവ് പുറത്തിറക്കിയിരുന്നു. സേനാംഗങ്ങൾ വ്യക്തിപരമായ സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പ്രൊഫൈലുകളിൽ ഔദ്യോഗിക വേഷം ധരിച്ച ഫോട്ടോകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് അന്ന് നിർദേശിച്ചത് എന്നാണ് വിമർശനമുന്നയിക്കുന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നത്.
പൊലീസ് യൂണിഫോമില്‍ വനിതാ എസ്.ഐയുടെ സേവ് ദി ഡേറ്റ് ഫോട്ടോ ഷൂട്ട് വിവാദമായി.





0 Comments