കഴക്കൂട്ടം: പ്രതിയെ പിടിക്കാന്‍ പോയ പൊലീസ് ജീപ്പില്‍ ടോറസ് ലോറിയിടിച്ച് പോലീസുകാര്‍ക്ക് പരിക്ക്.
പോത്തന്‍കോട് പൊലീസ് സ്റ്റേഷനില്‍ നിന്നും വെള്ളറടയിലേക്ക് പോയ പൊലീസ് ജീപ്പിലാണ് തിരുവനന്തപുരം ഭാഗത്തേക്ക് പോയ ടോറസ് ലോറി ഡിവൈഡര്‍ മറികടന്ന് ദിശമാറിയെത്തി ഇടിച്ചത്.
തിരുവനന്തപുരം ബാലരാമപുരം കൊടിനട ജംഗ്ഷനിലായിരുന്നു സംഭവം. പോത്തന്‍കോട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മിഥുന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ രാജീവ്, ഡ്രൈവര്‍ മനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ആരുടെയും പരിക്ക് ഗുരുതരമല്ല.
ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. ജീപ്പില്‍ എയര്‍ബാഗ് ഉണ്ടായിരുന്നതിനാലാണ് വലിയ പരിക്കില്ലാതെ പോലീസുകാര്‍ രക്ഷപ്പെട്ടത്. ലോറി ഡ്രൈവര്‍ കളിയിക്കാവിള സ്വദേശി വിനായകിനെതിരെ ബാലരാമപുരം പൊലീസ് കേസെടുത്തു.
പോത്തന്‍കോട് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ മിഥുന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ രാജീവ്, ഡ്രൈവര്‍ മനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.





0 Comments