കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ലൈഫ് സമ്പൂർണ്ണ ഭവന പദ്ധതി ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഇന്ന് നടക്കും. പരിപാടിയുടെ ഉദ്ഘാടനം രാവിലെ 9 മണിക്ക് കണിയാപുരം ഗവ. യു.പി സ്ക്കൂളിൽ വെച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവ്വഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അഡ്വ. അടൂർ പ്രകാശ് എം.പി മുഖ്യാതിഥിയായിരിക്കും. സി.ദിവാകരൻ എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തും. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷാനിബാ ബീഗം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു തുടങ്ങിയവർ പങ്കെടുക്കും.
പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഇന്ന്





0 Comments