പോത്തൻകോട്: പോത്തൻകോട് സി.ഡി.എസ് സ്നേഹിത കോളിംഗ് ബെൽ വാരാചരണം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ ഉത്ഘാടനം ചെയ്ത് തുടക്കം കുറിച്ചു. ജീവിതത്തിൽ ഒറ്റപ്പെട്ടു പോയവരെ സമൂഹത്തിന്റെ മുഖ്യധാരയിലെത്തിച്ചു 'ആരും ഒറ്റയ്ക്കല്ല സമൂഹം കൂടെയുണ്ട്' എന്ന സന്ദേശം എത്തിക്കുന്നതിന് വേണ്ടി കുടുംബശ്രീ ആവിഷ്ക്കരിച്ചു നടപ്പിലാക്കുന്ന പദ്ധതിയാണ് 'സ്നേഹിത കോളിംഗ് ബെൽ'. അതിനോടനുബന്ധിച്ചു പോത്തൻകോട് പഞ്ചായത്ത് കല്ലുവെട്ടി വാർഡിൽ താമസിക്കുന്ന 80 വയസ്സായ നബീസ ബീവി, ടൗൺ വാർഡിൽ താമസിക്കുന്ന വത്സല കുമാരി എന്നിവരുടെ ഭവന സന്ദർശനം നടത്തുകയും ആ വ്യക്തികളെ ആദരിക്കുകയും സ്നേഹോപഹാരം നൽകുകയും ചെയ്തു. പരിപാടിയിൽ സി.ഡി.എസ് ചെയർപേഴ്സൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീനാ മധു അദ്ധ്യക്ഷത വഹിച്ചു. മെമ്പർ സെക്രട്ടറി സബീന, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ പത്മിനി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സബീന, ജനപ്രതിനിധികളായ അഡ്വ. എസ്.വി.സജിത്ത്, റിയാസ്, രാജീവ്കുമാർ, രാജേന്ദ്രൻ, ബിന്ദു, ഗിരിജ, അനിത, ഉഷ, സി.ഡി.എസ് അംഗങ്ങൾ, എ.ഡി.എസ് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
പോത്തൻകോട് സി.ഡി.എസ് സ്നേഹിത കോളിംഗ് ബെൽ വാരാചരണം





0 Comments