തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ കനത്ത മഴയിലും, വെള്ളപ്പൊക്കത്തിലും പ്രകൃതി ക്ഷോഭത്തിലുംപെട്ട് പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാർത്ഥികൾക്ക് പുതിയ പാഠപുസ്തകങ്ങൾ നൽകാൻ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചു. പാഠപുസ്തകങ്ങൾ നഷ്ടപ്പെട്ട 1 മുതൽ 12 ക്ലാസ്സു വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് പുതിയവ നൽകാൻ തീരുമാനമായത്. ആവശ്യക്കാരായ വിദ്യാർത്ഥികളിൽ നിന്ന് പ്രഥമാദ്ധ്യാപകർ വിവരം ശേഖരിച്ച് ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസർമാർ മുഖേന പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം. വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾ അടിയന്തിരമായി ലഭിക്കുന്നതിനു വേണ്ട നടപടികൾ സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് വിദ്യാഭ്യാസ മന്ത്രി നിർദ്ദേശം നല്കിയിട്ടുണ്ട്.
പ്രകൃതി ക്ഷോഭത്തിൽ പാഠ പുസ്തകങ്ങൾ നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികൾക്ക് പുതിയത് നല്‍കാന്‍ തീരുമാനം





0 Comments