/uploads/news/851-IMG_20190810_185258.jpg
Local

പ്രളയ ബാധിതർക്കായി കണിയാപുരത്ത് കളക്ഷൻ സെന്റർ ആരംഭിച്ചു


കഴക്കൂട്ടം: കണിയാപുരം ജനകീയ വേദിയും, ആലുംമ്മൂട് ടൗൺ പ്രദേശത്തെ യുവാക്കളും സംയുക്തമായി പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിനായി കളക്ഷൻ സെന്റർ ആരംഭിച്ചു. ആലുംമൂട് സ്റ്റേറ്റ് ബാങ്കിന് മുന്നിൽ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് ഓഫീസിലാണ് കളക്ഷൻ സെൻറർ പ്രവർത്തിക്കുന്നത്. കഴിയുന്നവർക്ക് സഹായം എത്തിക്കാവുന്നതാണ്. ദുരിതമനുഭവിക്കുന്ന സഹോദരങ്ങളുടെ കൈകളിൽ നേരിട്ട് എത്തിക്കാനാണ് സംഘാടകരുടെ തീരുമാനം. ഇതിന് വേണ്ട എല്ലാ ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ബെഡ് ഷീറ്റുകൾ, വസ്ത്രങ്ങൾ, കുപ്പിവെള്ളം, ആഹാര സാധനങ്ങൾ, പാക്കിങ് ഫുഡ്ഡുകൾ, നാപ്കിൻ, മറ്റു അവശ്യ സാധനങ്ങൾ എല്ലാം ഈ സെന്ററിൽ സ്വീകരിക്കും. ബന്ധപ്പെടേണ്ട നമ്പർ: 79077 77285, 73565 58805, 88488 84140, 94970 01636, 90483 34414, 86068 55444.

പ്രളയ ബാധിതർക്കായി കണിയാപുരത്ത് കളക്ഷൻ സെന്റർ ആരംഭിച്ചു

0 Comments

Leave a comment