കഴക്കൂട്ടം: പ്രായപൂർത്തിയാകാത്ത
പെൺകുട്ടികളെ ബലമായി കാറിൽ കയറ്റിക്കൊണ്ടു പോകാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിലായി. ചിറയിൻകീഴ് മുടപുരം പൊയ്കവിള, മേലാരുവിള വീട്ടിൽ ഷൈജു (32) വിനെയാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. കഴക്കൂട്ടം മൂന്നു മുക്കിനു സമീപത്ത് വച്ച്, ട്യൂഷൻ കഴിഞ്ഞു വരികയായിരുന്ന ചെമ്പഴന്തി സ്വദേശികളായ 13 വയസു പ്രായമുള്ള രണ്ടു പെൺകുട്ടികളെ അപരിചിതനായ പ്രതി തടഞ്ഞു നിർത്തി ബലമായി കാറിൽ കയറ്റിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പെൺകുട്ടികൾ ഓടി രക്ഷപ്പെട്ട് അടുത്ത വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. ഇതിനു മുൻപ് പല പ്രാവശ്യവും ഇയാൾ
പെൺകുട്ടികളെ കാറിൽ പിൻതുടർന്നിട്ടുള്ളതായി പോലീസ് പറഞ്ഞു.
കഴക്കൂട്ടം പോലീസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലും ഒരു പോക്സോ കേസ് നിലവിലുണ്ട്. കഴക്കൂട്ടം സൈബർ സിറ്റി
എസ്.എച്ച്.ഒ ഹരി.സി.എസ്സിന്റെ നിർദ്ദേശ പ്രകാരം എസ്.എച്ച്.ഒ പ്രവീൺ.ജെ.എസ്, എസ്.ഐമാരായ മിഥുൻ, ജിനു, സി.പി.ഒമാരായ സജാദ്ഖാൻ, ബിനു, നസിമുദ്ദീൻ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച പ്രതി കഴക്കൂട്ടത്ത് പിടിയിൽ





0 Comments