/uploads/news/news_പ്രായപൂർത്തിയാകാത്ത_പെൺകുട്ടിയെ_പീഡിപ്പി..._1654780802_1662.jpg
Local

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ


കഴക്കൂട്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ഓട്ടോറിക്ഷ ഡ്രൈവർ അറസ്റ്റിൽ. 17 വയസ്സുള്ള പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതിന് പെരുമാതുറ പിഎച്ച്സി ക്ക് സമീപം റാഫി മൻസിലിൽ അഫ്സലിനെ (31) യാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാം വഴി ആറ് മാസം മുൻപാണ് പ്രതി പെൺകുട്ടിയുമായി പരിചയപ്പെടുന്നത്. വിവാഹിതനായ ഇയാൾ താൻ ആ ബന്ധം വേർപെടുത്തി എന്ന് പെൺകുട്ടിയെ പറഞ്ഞ് വിശ്വസിപ്പിയ്ക്കുകയും വിവാഹം ചെയ്തുകൊള്ളാം എന്ന് വാഗ്‌ദാനം ചെയ്തും ഓട്ടോറിക്ഷയിൽ പ്രതിയുടെ പെരുമാതുറയിലുള്ള  വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോയി പീഡിപ്പിയ്ക്കുകയായിരുന്നു.വർഷങ്ങളായി പെരുമാതുറയിൽ ഓട്ടോറിക്ഷാഡ്രൈവറായി ജോലി നോക്കുകയായിരുന്നു ഇയാൾ. കഠിനംകുളം എസ്എച്ച്ഒ അൻസാരി എ യുടെ നേതൃത്വത്തിൽ എസ്സ്.ഐ സജ. വി, ഗ്രേഡ് എസ് ഐ ഷാജി പി, എസ്. സി. പി. ഒ. നുജുമുദ്ദീൻ, ബിജു, സി. പി. ഒ. മാരായ വിഷ്ണുവിജയൻ, ആനന്ദ് ആർ.എസ്സ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

0 Comments

Leave a comment