/uploads/news/news_പ്രേംനസീറിന്‍റെ_വീട്_വിൽപ്പനയ്ക്ക്_1650620174_4262.jpg
Local

പ്രേംനസീറിന്‍റെ വീട് വിൽപ്പനയ്ക്ക്


തിരുവനന്തപുരം: നിത്യഹരിത നായകൻ പ്രേംനസീറിന്‍റെ വീടായ ലൈല കോട്ടേജ് വിൽപനയ്ക്ക്. ചിറയിന്‍കീഴ് പുളിമൂട് ജങ്ഷന് സമീപം കോരാണി റോഡിലുള്ള വീടാണ് വില്‍പനയ്ക്ക് വെച്ചിരിക്കുന്നത്. പ്രേംനസീർ വിട പറഞ്ഞ് 30 വർഷം പിന്നിടുമ്പോഴും അദേഹത്തിന്‍റെ ഓര്‍മ്മകളുറങ്ങുന്ന ഏക അവശേഷിപ്പായ ഈ വീട്  കാണാൻ ഇന്നും സിനിമാ പ്രേമികൾ എത്താറുണ്ട്. 


പ്രേംനസീറിന്‍റെ മൂന്ന് മക്കളില്‍ ഇളയ മകളായ റീത്തയ്ക്കാണ് ഭാഗം വയ്പ്പില്‍ വീട് ലഭിച്ചത്. റീത്ത ഇത് പിന്നീട് തന്‍റെ മകള്‍ക്ക് നൽകി. കുടുംബസമേതം അമേരിക്കയിൽ താമസിക്കുന്ന ഇവർക്ക് വീട് നിലനിര്‍ത്താന്‍ താലപര്യമില്ലാത്തതിനാല്ലാണ് ഇപ്പോള്‍ വില്‍പനക്ക് വെച്ചിരിക്കുന്നത്. വീടിന് 60 വർഷത്തോളം പഴക്കമുണ്ടെങ്കിലും കോണ്‍ക്രീറ്റിനോ ചുമരുകള്‍ക്കോ കേടുപാടില്ല. മലയാള സിനിമയിലെ അതുല്യ പ്രതിഭയായിരുന്ന പ്രേംനസീറിന്‍റെ ലൈല കോട്ടേജ് സർക്കാർ വിലയ്ക്ക് വാങ്ങി സ്മാരകം ആക്കണമെന്നാണ് നാട്ടുകാരുടെയും സാംസ്കാരിക പ്രവർത്തകരുടെയും ആവശ്യം.

പ്രേംനസീർ വിട പറഞ്ഞ് 30 വർഷം പിന്നിടുമ്പോൾ അദേഹത്തിന്‍റെ ഓര്‍മ്മകളുറങ്ങുന്ന ഏക അവശേഷിപ്പാണ് ഈ വീട്. പ്രേംനസീറിന്‍റെ ഓർമകൾ നിറഞ്ഞ് നിൽക്കുന്ന ലൈല കോട്ടേജ് കാണാൻ ഇന്നും സിനിമാ പ്രേമികൾ എത്താറുണ്ട്. 

0 Comments

Leave a comment