/uploads/news/1293-IMG-20191230-WA0018.jpg
Local

പൗരത്വ ഭേദഗതി: ഒറ്റയാൾ പോരാട്ടവുമായി ഫിറോസ് പള്ളത്ത്. കൊല്ലത്ത് നിന്നും കാൽനടയായി രാജ്ഭവനിൽ


ആറ്റിങ്ങൽ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒറ്റയാൾ പോരാട്ടവുമായി കൊല്ലം, കരുനാഗപ്പള്ളി സ്വദേശി ഫിറോസ് പള്ളത്ത് കാൽനടയായി രാജ്ഭവനിലെത്തി. ശനിയാഴ്ച രാത്രിയോടെ രാജ്ഭവനു മുന്നിൽ എത്തിയ ഫിറോസ് ഇന്ന് അനുമതി കിട്ടിയാൽ ഗവർണറെ കാണും. പൗരത്വ നിയമം നടപ്പാക്കരുതെന്നു ആവശ്യപ്പെട്ട് നിവേദനം ഗവർണർക്ക് നൽകും. നിയമ വിദ്യാർത്ഥിയായ ഫിറോസ് കൊല്ലം, കരുനാഗപളളിയിൽ നിന്നും ഏകദേശം 90 കിലോമീറ്റർ നടന്നാണ് രാജ്ഭവനിലെത്തിയത് സി.എ.എ, എൻ.ആർ.സി എന്നിവ ഒഴിവാക്കുക, രാജ്യത്തെ മതേതരത്വം കാത്ത് സൂക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നടത്ത സമരത്തിലൂടെ ഫിറോസ് ആവശ്യപ്പെടുന്നത്. ഇന്ത്യൻ പതാകയും ഉയർത്തിപ്പിടിച്ചായിരുന്നു ഫിറോസിന്റെ പ്രതിഷേധ യാത്ര. ഡിസംബർ 26 നാണ് കരുനാഗപ്പള്ളിയിൽ നിന്ന് കാൽനട യാത്ര ആരംഭിച്ചത്. രാജ്യമെങ്ങും യുവാക്കൾ തെരുവിലാണ്. ഇത്തരം കരിനിയമങ്ങൾക്കെതിരായ പ്രതിഷേധം സാമൂഹ്യ മാധ്യമങ്ങളിൽ മാത്രം ഒതുങ്ങരുതെന്ന സന്ദേശമാണ് ഫിറോസിന്.

പൗരത്വ ഭേദഗതി: ഒറ്റയാൾ പോരാട്ടവുമായി ഫിറോസ് പള്ളത്ത്. കൊല്ലത്ത് നിന്നും കാൽനടയായി രാജ്ഭവനിൽ

0 Comments

Leave a comment