/uploads/news/1302-IMG_20200103_221457.jpg
Local

ഫാസിസത്തിന് മിത്രങ്ങളില്ല ശത്രുക്കൾ മാത്രമെന്ന് വി.ടി.ബൽറാം എം.എൽ.എ


കഴക്കൂട്ടം: ഫാസിസത്തിന് മിത്രങ്ങളില്ല ശത്രുക്കൾ മാത്രമെന്നും ഉദാഹരണം യൂറോപ്പെന്നും വി.ടി.ബൽറാം എം.എൽ.എ അഭിപ്രായപ്പെട്ടു. പൗരത്വ നിയമത്തിനെതിരെ  കഴക്കൂട്ടം നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ് കഴക്കൂട്ടം മിഷൻ ആശുപത്രി നടയിൽ ഇന്ന് വൈകുന്നേരം സംഘടിപ്പിച്ച യുവജന കൂട്ടായ്മ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എൽ.എ. അക്കാര്യത്തിൽ ഇനിയും ആർക്കെങ്കിലും നേരം വെളുക്കാത്തവരുണ്ടെങ്കിൽ ഇനിയും കാര്യങ്ങളുടെ ഗൗരവം മനസിലാക്കാത്തവരുണ്ടെങ്കിൽ, ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം പ്രശ്നമാണെന്നു കരുതുന്നുണ്ടെങ്കിൽ നിങ്ങൾ സുരക്ഷിതരാണെന്നു കരുതുന്നുവെങ്കിൽ ഇതിനുള്ള പാഠം ഇറ്റലിയിലും, ജർമ്മനിയിലും പതിറ്റാണ്ടുകൾക്കു മുമ്പേ ചരിത്രം രചിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ ആദ്യത്തെ ശത്രുപക്ഷം മുസ്ലിമെന്നും അദ്ദേഹം പറഞ്ഞു. കഴക്കൂട്ടം നിയോജക മണ്ഡലം പ്രസിഡന്റ് നജീവ് ബഷീർ അദ്ധ്യക്ഷനായി. മുൻ എം.എൽ.എ അഡ്വ. എം.എ.വാഹിദ്, എ.ഐ.സി.സി അംഗം കെ.എസ്.ഗോപകുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി മാരായ എം.എസ്.അനിൽ, അഡ്വ.സുബൈർ, നാദിറാ സുരേഷ്, ശ്രീകല, അണ്ടൂർക്കോണം സനൽകുമാർ കോൺഗ്രസ് കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് രവീന്ദ്രൻ നായർ, വിനോദ്.വി.ആർ തുടങ്ങിയവർ പ്രസംഗിച്ചു. യുവജന കൂട്ടായ്മയോടനുബന്ധിച്ച് കഴക്കൂട്ടം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിനു സമീപത്തു നിന്നും കഴക്കൂട്ടം മിഷൻ ആശുപത്രി നടവരെ യുവജന റാലിയും സംഘടിപ്പിച്ചു.മുൻ കൗൺസിലർ ശ്രീരേഖ, പാർലമെന്റ് സെക്രട്ടറിമാരായ വിമൽ കുമാർ, ചിത്രദാസ്, അരുൺ എസ്.പി, അഭിലാഷ് വാർഡ് പ്രസിഡൻറ് കരിയിൽ സജി, ജെ.എസ്.അഖിൽ, രാജേഷ്, അജിത് വെൺപാലവട്ടം, മായാദാസ്, ജിതിൻ, ബൂത്ത് പ്രസിഡന്റ് ഫാറൂക്ക്, നാസർ, എന്നിവർ നേതൃത്വം നൽകി.

ഫാസിസത്തിന് മിത്രങ്ങളില്ല ശത്രുക്കൾ മാത്രമെന്ന് വി.ടി.ബൽറാം എം.എൽ.എ

0 Comments

Leave a comment