തിരുവനന്തപുരം: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ പേറ്റന്റ് ഇൻഫർമേഷൻ സെന്ററും തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജും സംയുക്തമായി ജനുവരി 10 - 11 തീയതികളിൽ ഐ.പി.ആർ സെൽ കോർഡിനേറ്റർമാർക്കായി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജിൽ ബൗദ്ധിക സ്വത്തവകാശത്തിൽ ദ്വിദിന പരിശീലന ശില്പശാല സംഘടിപ്പിക്കുന്നു. ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായ പ്രൊഫ. കെ.പി.സുധീർ ശില്പശാല ഉത്ഘാടനം ചെയ്തു. വിജ്ഞാന സാമ്പത്തിക വ്യവസ്ഥയിലധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ ബൗദ്ധിക സ്വത്തവകാശത്തിന് വമ്പിച്ച പ്രാധാന്യമുണ്ടെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഏറെ മുന്നോട്ടു വരേണ്ടതാണെന്നും പ്രൊഫ. സുധീർ അഭിപ്രായപ്പെട്ടു.
തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ പ്രൊഫ: സേവിയർ ജെ.എസ് അധ്യക്ഷത വഹിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ചീഫ് സയന്റിസ്റ്റ് ഡോ: അജിത് പ്രഭു, പേറ്റന്റ് ഇൻഫർമേഷൻ സെന്റർ നോഡൽ ഓഫീസർ ഡോ: ബിനുജ തോമസ്, തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളേജ് ഐ.പി.ആർ സെൽ കോർഡിനേറ്റർ ഡോ: അനുഷ എസ്.പി എന്നിവർ സംസാരിച്ചു.
ബൗദ്ധിക സ്വത്തവകാശത്തിന്റെ വിവിധ വിഷയങ്ങളെകുറിച്ചു വിദഗ്ധരായ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ചീഫ് സയന്റിസ്റ്റ് ഡോ. അജിത് പ്രഭു, ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി സയന്റിസ്റ്റ് ബൽറാം എസ്, ചെന്നൈ പേറ്റന്റ് ഓഫീസ് ജോയിന്റ് കൺട്രോളർ ഓഫ് പേറ്റന്റ്സ് അജിത് എം, മഹാത്മാ ഗാന്ധി സർവകലാശാലയിലെ പ്രൊഫസർ ബിസ്മി ഗോപാലകൃഷ്ണൻ, പേറ്റന്റ് അറ്റോർണികളായ അൻഷുൽ സൗരാഷ്ട്രി, ഉമാ ഭാസ്കരൻ, മഞ്ജു മനത്തറ എന്നിവർ ക്ലാസുകൾ നയിക്കും.
വിജ്ഞാന സാമ്പത്തിക വ്യവസ്ഥയിലധിഷ്ഠിതമായ ഈ കാലഘട്ടത്തിൽ ബൗദ്ധിക സ്വത്തവകാശത്തിന് വമ്പിച്ച പ്രാധാന്യമുണ്ടെന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇത്തരത്തിൽ ഏറെ മുന്നോട്ടു വരേണ്ടതാണെന്നും പ്രൊഫ. സുധീർ അഭിപ്രായപ്പെട്ടു.





0 Comments