കഴക്കൂട്ടം: സംസ്ഥാനത്തെ 25 ലക്ഷത്തില്പരം ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഡി.എ.ഡബ്ള്യു.എഫ് (DAWF) എന്ന സംഘടനയുടെ കഴക്കൂട്ടം ഏരിയ സമ്മേളനം പൗഡിക്കോണം ജഗന്യ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. ഡി.എ.ഡബ്ള്യു.എഫ് കഴക്കൂട്ടം ഏരിയ പ്രസിഡന്റ് യേശുദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ ഉത്‌ഘാടനം നിർവഹിച്ചു.
ഡി.എ.ഡബ്ള്യു.എഫ് സംസ്ഥാന കമ്മിറ്റി പ്രസിഡൻറ് പരശുവയ്ക്കൽ മോഹനൻ മുഖ്യ പ്രഭാഷണവും തിരുവനന്തപുരം ജില്ലാ സെക്രട്ടറി അജി അമ്പാടി പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയുടെ നേതൃത്വത്തിൽ കഴക്കൂട്ടം ഏരിയ കമ്മിറ്റിയും മംഗലപുരം ഏരിയ കമ്മിറ്റിയും രൂപികരിച്ചു.
കഴക്കൂട്ടം ഏരിയ കമ്മിറ്റി സെക്രട്ടറിയായി ഗീത റാണിയേയും പ്രസിഡന്റായി ശരത് എസ്.എയേയും ട്രഷററായി ഷിറാസ്.എ.ആറിനേയും തെരഞ്ഞെടുത്തു. മംഗലപുരം ഏരിയ കമ്മിറ്റി സെക്രട്ടറിയായി യേശുദാസിനേയും പ്രസിഡന്റായി വിജയമ്മയേയും ട്രഷററായി റെജിയേയും തെരഞ്ഞെടുത്തു.
വികലാംഗ ക്ഷേമ കോർപ്പറേഷൻ ചെയർപേഴ്സൺ ജയാ ഡാളി, ശ്രീകാര്യം വാർഡ് കൗൺസിലർ സ്റ്റാൻലി ഡിക്രൂസ്, ധരണി കുമാർ നായർ (ഡി.എ.ഡബ്ള്യു.എഫ് ജില്ലാ കമ്മിറ്റി അംഗം), തങ്കമണി (ഡി.എ.ഡബ്ള്യു.എഫ് സംസ്ഥാന കമ്മിറ്റി അംഗം), വട്ടയം അനി (ഡി.എ.ഡബ്ള്യു.എഫ് വെഞ്ഞാറമൂട് ഏരിയ സെക്രട്ടറി) എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സി.പി.ഐ (എം) പൗഡിക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്.ടി അജിത് ലാൽ ആശംസകൾ അർപ്പിച്ചു.
എം.എൽ.എ കടകംപള്ളി സുരേന്ദ്രൻ ഉത്‌ഘാടനം നിർവഹിച്ചു





0 Comments