മംഗലപുരം: 2020-21 വാർഷിക പദ്ധതി രൂപീകരണത്തിന്റെ മുന്നോടിയായിട്ടുള്ള ഭിന്നശേഷി ഗ്രാമസഭ തോന്നയ്ക്കൽ ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നു. വൈസ് പ്രസിഡണ്ട് സുമ ഇടവിളാകം ഉത്ഘാടനം ചെയ്തു. ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ സംരംഭം, ചികിത്സാ പദ്ധതി, മാതാപിതാക്കൾ നഷ്ടപെടുന്ന ഭിന്നശേഷിക്കാർക്ക് സംരക്ഷണ കേന്ദ്രം, ഭിന്നശേഷി ആയിട്ടുള്ള ആശ്രയമില്ലാത്ത പെൺകുട്ടികൾക്ക് വിവാഹ ധനസഹായം എന്നിവ പുതുതായി വരുന്ന പദ്ധതി ആസൂത്രണത്തിൽ ഉൾപ്പെടുത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വേങ്ങോട് മധു ഗ്രാമസഭയിൽ പ്രഖ്യാപിച്ചു. ഭിന്നശേഷിക്കാർക്കു കരുതലും ഉന്നമനവും ചേർന്ന ഭിന്നശേഷി സൗഹൃദ ഗ്രാമം സൃഷ്ടിക്കണം എന്നതായിരുന്നു ഗ്രാമസഭയിൽ ഉയർന്നു വന്ന തീരുമാനം. ക്ഷേമകാര്യ ചെയർപേഴ്സൺ എസ്.ജയ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ആരോഗ്യകാര്യ ചെയർമാൻ വേണുഗോപാലൻ നായർ, മെമ്പർമാരായ കെ.എസ്.അജിത് കുമാർ, കെ.ഗോപിനാഥൻ, വി.അജികുമാർ, എസ്.സുധീഷ് ലാൽ, എം.എസ്.ഉദയകുമാരി, ലളിതാംബിക, തങ്കച്ചി ജഗന്നിവാസൻ, സെക്രട്ടറി ജി.എൻ.ഹരികുമാർ, അസിസ്റ്റന്റ് സെക്രട്ടറി എസ്.സുഹാസ് ലാൽ, ഐ.സി.ഡി.സി സൂപ്പർവൈസർ ബിന്ദു കുമാരി തുടങ്ങിയവർ പങ്കെടുത്തു.
മംഗലപുരത്ത് ഭിന്നശേഷി ഗ്രാമസഭ





0 Comments