പെരുമാതുറ: പുതുവർഷാഘോഷങ്ങൾക്കിടെ പെരുമാതുറ താഴംപള്ളി കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മുങ്ങി മരിച്ചു. കഠിനംകുളം മഹാദേവ ക്ഷേത്രത്തിന് സമീപം വയൽ നിരത്ത് വീട്ടിൽ രാജു - ഷൈജ ദമ്പതികളുടെ മകൻ സജിൻ ദാസ് (19) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 3 മണിയോടെയാണ് സജിൻ ദാസും സുഹൃത്തുക്കളായ സുശാന്ത് (17), സച്ചു (13) എന്നിവർ താഴംപള്ളി ഭാഗത്ത് കടലിൽ കുളിക്കാനിറങ്ങിയത്. 4 മണിയോടെ ശക്തമായ തിരയിൽപ്പെട്ട് സജിൻ ദാസ് കടലിൽ കാണാതാവുകയായിരുന്നു. തുടർന്ന് പ്രദേശത്തെ മത്സ്യതൊഴിലാളികളും അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസും കടലിൽ തിരച്ചിൽ നടത്തുന്നതിനിടെ സജിൻ ദാസിന്റെ മൃതദേഹം കരക്കടിയുകയായിരുന്നു. മൃതദേഹം ചിറയിൻ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
പുതുവത്സര ആഘോഷത്തിനിടെ പെരുമാതുറയിൽ കടലിൽ കുളിക്കാനിറങ്ങിയ യുവാവ് തിരയിൽപ്പെട്ട് മുങ്ങി മരിച്ചു

_1761330632_6843.jpg)
_1760328662_7034.jpg)
_1758966052_1884.jpg)
_(79)_1758613803_7996.jpg)
0 Comments