കഴക്കൂട്ടം: മാതൃഭൂമി ക്ലബ് എഫ്.എം "പാഠം ഒന്ന് ഒരു കൈത്താങ്ങ്" എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി കരിച്ചാറ ഗവൺമെൻറ് എൽ.പി സ്ക്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. മൊത്തം 175 വിദ്യാർത്ഥികളാണ് സ്ക്കൂളിൽ പഠിക്കുന്നത്. നോട്ട് ബുക്ക്, സ്ക്കൂൾ ബാഗ്, ടിഫൻ ബോക്സ്, പെൻസിൽ, പേന, കുട തുടങ്ങിയവ അടങ്ങിയ പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്. ക്ലബ് എഫ്.എം റേഡിയോ ജോക്കി രാഹുൽ, പി.റ്റി.എ പ്രസിഡന്റ് കരിച്ചാറ നാദിർഷ, സ്കൂൾ എച്ച്.എം. വേണു കുമാരൻ നായർ, ഗിരീഷ് എന്നിവർ പങ്കെടുത്തു.
മാതൃഭൂമി ക്ലബ് എഫ്.എം കരിച്ചാറ ഗവൺമെൻറ് എൽ.പി സ്ക്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു





0 Comments