/uploads/news/news_മാധ്യമ_പ്രവർത്തകന്_നേരെ_ആക്രമണം_1666860307_46.jpg
Local

മാധ്യമ പ്രവർത്തകന് നേരെ ആക്രമണം


തിരുവനന്തപുരം : വിഴിഞ്ഞത്ത് മാധ്യമ പ്രവർത്തകന് നേരെ ലത്തീൻ അതിരൂപത സമരക്കാരുടെ കയ്യേറ്റ ശ്രമം. എ സി വി ന്യൂസ്‌ വിഴിഞ്ഞം ലേഖകനും
കേരള റിപ്പോർട്ടേഴ്‌സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ(KRMU) തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയുമായ
ഷെരീഫ് എം ജോർജിനെയാണ്  ആക്രമിച്ചത്. വിഴിഞ്ഞം സമരം റിപ്പോർട്ടിങിനിടെയാണ് മാധ്യമപ്രവർത്തകനെ ആക്രമിച്ചത്.നാട്ടുകാരുടെ ജനകീയ സമിതിയുടെ ഉപരോധം പകർത്തുന്നതിനിടെയാണ് ഒരു കൂട്ടം ആളുകൾ ആക്രമണം അഴിച്ചു വിട്ടത്. നിൻ്റെ പേര് ഷെരീഫ് അല്ലേ എന്നും കൊന്ത ഇട്ട് പറ്റിക്കാൻ നോക്കുന്നോ എന്ന് ചോദിച്ചായിരുന്നു ആക്രമണം. ഇദ്ദേഹത്തിൻ്റെ കഴുത്തിൽ കിടന്ന കൊന്ത പൊട്ടിക്കാൻ ശ്രമവും നടന്നു.

ആക്രമണത്തിൽ KRMU തിരുവനന്തപുരം ജില്ലാ  കമ്മിറ്റി ശക്തമായി പ്രതിഷേധം അറിയിച്ചു.

എ സി വി ന്യൂസ് വിഴിഞ്ഞം ലേഖകനും കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ (KRMU) തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറിയുമായ ഷെരീഫ് എം ജോർജിനെയാണ് ആക്രമിച്ചത്.

0 Comments

Leave a comment