/uploads/news/522-IMG_20190511_191621.jpg
Local

മാലിന്യം വലിച്ചെറിയുന്ന സാമൂഹ്യ ദ്രോഹികൾക്കെതിരെ താക്കീതുമായി മംഗലപുരത്ത് ജനശക്തി


മംഗലപുരം: ആരോഗ്യ ജാഗ്രത പ്രവർത്തനത്തിന്റെ ഭാഗമായി മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ താക്കീതുമായി മംഗലപുരം ഗ്രാമപഞ്ചായത്തിൽ ജനങ്ങൾ രംഗത്തിറങ്ങി. നഗര പ്രദേശത്തോട് അടുത്തു കിടക്കുന്ന ഗ്രാമപഞ്ചായത്തിലാണ് നാഷണൽ ഹൈവേയുടെ ഇരു ഭാഗങ്ങളിലും സ്ഥിരമായി മാലിന്യങ്ങൾ കൊണ്ട് തള്ളുന്നത്. നാഷണൽ ഹൈവേയിൽ കുറക്കോട് മുതൽ കോരാണി വരെ അഞ്ചു കിലോമീറ്റർ ദൂരത്തിൽ ഇരു ഭാഗങ്ങളിലും ഇറച്ചിയുടെയും കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ രാത്രി കാലങ്ങളിൽ കൊണ്ട് വന്നു തള്ളുന്നു. സംസ്ഥാന സർക്കാരിന്റെയും ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മംഗലപുരം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടെയും തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ആശാവർക്കർമാർ എന്നിവരുടെ നേതൃത്വത്തിൽ രണ്ടായിരത്തോളം വരുന്ന ജനങ്ങൾ സന്നദ്ധ സേവനമായി നാഷണൽ ഹൈവേയിലെ ഇരുഭാഗങ്ങളിലുള്ള കാടുകൾ തെളിച്ചും മാലിന്യങ്ങൾ നീക്കിയും ശുചീകരണ പ്രവർത്തനത്തിൽ പങ്കാളികളായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, വികസനകാര്യ ചെയർമാൻ മംഗലപുരം ഷാഫി, ക്ഷേമകാര്യ ചെയർപേഴ്സൺ എസ്. ജയ, ആരോഗ്യകാര്യ ചെയർമാൻ എം.ഷാനവാസ്, മെമ്പർമാരായ കെ.എസ്.അജിത് കുമാർ, കെ.ഗോപിനാഥൻ, വി.അജി കുമാർ, സി.ജയ്മോൻ, വേണുഗോപാലൻ നായർ, എം.എസ്.ഉദയകുമാരി, സിന്ധു.സി.പി, എസ്.സുധീഷ് ലാൽ, എൽ.മുംതാസ്, എസ്.ആർ.കവിത, അമൃത, തങ്കച്ചി ജഗന്നിവാസൻ, ദീപാ സുരേഷ്, ലളിതാംബിക, അസിസ്റ്റന്റ് സെക്രട്ടറി സുഹാസ് ലാൽ, സ്റ്റാഫ് സെക്രട്ടറി ഹരികുമാർ, മെഡിക്കൽ ഓഫീസർ മിനി.പി.മണി, എ.ഇ മോഹനൻ, ഹെൽത്ത് ഇൻസ്പെക്ടർ അഖിലേഷ് തുടങ്ങിയവർ പങ്കെടുത്തു.

മാലിന്യം വലിച്ചെറിയുന്ന സാമൂഹ്യ ദ്രോഹികൾക്കെതിരെ താക്കീതുമായി മംഗലപുരത്ത് ജനശക്തി

0 Comments

Leave a comment