https://kazhakuttom.net/images/news/news.jpg
Local

മാലിന്യ പ്ലാന്റിനെതിരെ. ഉണർത്തു ജാഥ. പ്രതിഷേധം, ഇന്ന് പെരുമാതുറയിൽ നിന്ന് തുടങ്ങുന്നു.


പെരുമാതുറ: മാലിന്യ പ്ലാന്റിനെതിരെയുള്ള പ്രതിഷേധമായി ഉണർത്തു ജാഥ ഇന്നു (26/01/2019 ശനിയാഴ്ച) പെരുമാതുറ നിന്നും തുടങ്ങുന്നു. പെരിങ്ങമല കൃഷിത്തോട്ടത്തിനുള്ളിൽ സ്ഥാപിക്കാനൊരുങ്ങുന്ന ഭീമൻ മാലിന്യ പ്ലാന്റിനെതിരെ പെരിങ്ങമ്മല പരിസ്ഥിതി സംരക്ഷണ സമിതിയാണ് ഉണർത്തു ജാഥ സഘടിപ്പിക്കുന്നത്. ഇന്നു രാവിലെ 9 മണിക്ക് പെരുമാതുറ ജംഗ്ഷനിൽ നിന്നും തുടക്കം കുറിക്കുന്ന ജാഥ അഞ്ച് ദിവസം പൂർത്തിയാക്കി ഈ മാസം 30 ന് വൈകിട്ട് 5 മണിക്ക് പാങ്ങോട് സമാപിക്കും. പെരിങ്ങമല സ്ഥാപിക്കാനൊരുങ്ങുന്ന പ്ലാന്റിൽ നിന്നും ഉണ്ടാവുന്ന മാലിന്യം പതിക്കുന്നത് വാമനപുരം നദിയുടെ കരയിലാണ്. അവിടെ നിന്നും ഇത് വന്നെത്തുന്നത് അഞ്ചുതെങ്ങ് കായലിലും. പെരിങ്ങമ്മല മുതൽ പെരുമാതുറ വരെയുള്ള 38 മേജർ കുടിവെള്ള പദ്ധതികളെയും നമ്മുടെ മത്സ്യ സമ്പത്തിനെയും ജൈവ ആവാസ വ്യവസ്ഥയെയും തകർക്കുന്ന നിർദ്ദിഷ്ട പദ്ധതി ഈ പ്രദേശത്തിന് ചേർന്നതല്ല. ഇത് അധികൃതരെ ബോദ്ധ്യപ്പെടുത്തുന്നതിനാണ് 5 ദിവസത്തെ ഉണർത്തു ജാഥ സംഘടിപ്പിക്കുന്നതെന്നും കാൽനടയായുള്ള ഉണർത്തു ജാഥയിൽ നിരവധി പേർ പങ്കെടുക്കുമെന്നും സംഘാടകർ അറിയിച്ചു.

മാലിന്യ പ്ലാന്റിനെതിരെ. ഉണർത്തു ജാഥ. പ്രതിഷേധം, ഇന്ന് പെരുമാതുറയിൽ നിന്ന് തുടങ്ങുന്നു.

0 Comments

Leave a comment