തിരുവനന്തപുരം: കേരള സർക്കാർ നാഷണൽ ആയുഷ് മിഷൻ ഫെബ്രുവരി 15 മുതൽ 18 വരെ തിരുവനന്തപുരം കനകക്കുന്നിൽ വച്ചു നടത്തുന്ന പ്രഥമ ഇന്റർനാഷണൽ ആയുഷ് കോൺക്ലേവിനോടനുബന്ധിച്ച് ഷോർട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ആയുഷ് ചികിത്സാ ശാസ്ത്രങ്ങളെ മുൻനിർത്തിയുളള മത്സരത്തിൽ വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ മത്സരിക്കാവുന്നതാണ്. ആയുഷ് ചികിത്സാ ശാസ്ത്രങ്ങളായ ആയുർവേദം, യോഗ - നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി വിഭാഗങ്ങളിലെ പൊതുജനാരോഗ്യ സംബന്ധമായ ഏതു വിഷയവും പ്രമേയമാക്കാവുന്നതാണ്. എച്ച് ഡി ക്വാളിറ്റിയുളള മൊബൈൽ ക്യാമറ ഉപയോഗിച്ചും ചിത്രീകരണം നടത്താം. 6 മുതൽ 12 വരെ മിനിറ്റ് ദൈർഘ്യമുണ്ടായിരിക്കണം. തയ്യാറാക്കിയ ഷോർട്ട് ഫിലിം ടീമംഗങ്ങളുടെ പേരുവിവരം ഉൾപ്പെടെ ഫെബ്രുവരി 10ന് മുൻപ് മീഡിയ കമ്മിറ്റി ഓഫിസ്, ഇൻറർനാഷണൽ ആയുഷ് കോൺക്ലേവ്, ആരോഗ്യ ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ എത്തിക്കേണ്ടതാണ്. ഷോർട്ട് ഫിലിമുകൾ പെൻ ഡ്രൈവിലോ ഡി വി ഡി യിലോ ഓൺ ലൈൻ ലിങ്ക് ആയോ മലയാളത്തിലും ഇംഗ്ലീഷിലും സമർപ്പിക്കാവുന്നതാണ്. 25000 രൂപ, 15000 രൂപ, 10000 രൂപ എന്നിങ്ങനെ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് സമ്മാനം ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9747597140 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. സോഷ്യൽ മീഡിയ/ ഓൺലൈൻ മാധ്യമങ്ങളിൽ മുൻപ് പ്രസിദ്ധീകരിച്ച രചനകൾ സ്വീകരിക്കുന്നതല്ല.
ആയുഷ് കോൺക്ളേവ് ഷോർട്ട് ഫിലിം മത്സരം. അപേക്ഷ ക്ഷണിക്കുന്നു.





0 Comments