/uploads/news/2139-IMG_20210809_193739.jpg
Local

മുതലപ്പൊഴിയിൽനിന്നും മത്സ്യതൊഴിലാളികളുമായി കടലിൽ കുടുങ്ങിയ ബോട്ടിന് രക്ഷകരായി കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും.


അഞ്ചുതെങ്ങ് : പെരുമാതുറ മുതലപ്പൊഴിയിൽ നിന്ന് മത്സ്യബന്ധനത്തിനു പോയ വള്ളം ഇന്ന് രാവിലെ 11 മണിയോടെ കടലിൽ കുടുങ്ങി. മുതലപ്പൊഴിയിൽ നിന്ന് ഇരുപതോളം മത്സ്യതൊഴിലാളികളുമായി പോയ ത്വയ്ബ എന്ന് പേരുള്ള വള്ളമാണ് പടിഞ്ഞാറു ഭാഗത്ത് കുടുങ്ങിയത്. വിവരം കോസ്റ്റൽ പോലീസിനെ അറിയിക്കുകയും കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും സംയുക്തമായി കുടുങ്ങിക്കിടന്ന വള്ളം കയർ കൊണ്ട് കെട്ടി വലിച്ച് ഉച്ചയ്ക്ക് രണ്ടര മണിയോടെ കരയ്ക്കെത്തിച്ചു.കോസ്റ്റൽ പോലീസ് സിഐ കണ്ണന്റെ നിർദേശപ്രകാരം ജിഎസ്ഐ ജ്യോതി, കോസ്റ്റൽ വാർഡന്മാരായ വർഗീസ്, ജോജി, പ്രവിൻ, മറൈൻ ഉദ്യോഗസ്ഥരായ വിനോദ്, ശശി , ഷിബു ഗിൽബർട്ട് , സ്രാങ്ക് ജോയി ,ബാബു തുടങ്ങിയവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

മുതലപ്പൊഴിയിൽനിന്നും മത്സ്യതൊഴിലാളികളുമായി കടലിൽ കുടുങ്ങിയ ബോട്ടിന് രക്ഷകരായി കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും.

0 Comments

Leave a comment