മൂന്നാർ: നാലാമത് മൂന്നാർ മാരത്തൺ ഈ മാസം 28, 29 തീയതികളിലായി നടക്കും. 28ന് രാവിലെ ആറിന് പഴയ മൂന്നാർ ഹൈ ആൾട്ടിട്യൂഡ് സ്റ്റേഡിയത്തിൽ നിന്ന് 71 കി.മീ. ദൈർഘ്യമുള്ള അൾട്രാ മാരത്തൺ ആരംഭിക്കും.29ന് രാവിലെ ആറിന് 41.195 കിലോമീറ്റർ ദൈർഘ്യമുള്ള ഫുൾ മാരത്തണും 6.45ന് 21 കി.മീ. ദൈർഘ്യമുള്ള ഹാഫ് മാരത്തണും നടക്കും.
ഒൻപത് മണിക്ക് പൊതുജനങ്ങൾക്കും വിദ്യാർഥികൾക്കുമായി ഏഴു കിലോമീറ്റർ ദൈർഘ്യമുള്ള റൺഫോർ ഫൺ മാരത്തണും നടക്കും.2020, 21 വർഷങ്ങളിൽ കോവിഡിനെ തുടർന്ന് മാരത്തൺ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അന്ന് മാരത്തണിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിരുന്നവർക്കാണ് ഇത്തവണ മാരത്തണിൽ പങ്കെടുക്കുന്നതിന് മുൻഗണന നൽകുന്നതെന്ന് സംഘാടകരായ കെസ്ട്രൽ അഡ്വഞ്ചേഴ്സ് ആൻഡ് ഹോളിഡേയ്സ് സി.ഇ.ഒ. സെന്തിൽകുമാർ പറഞ്ഞു.
എ.രാജ എം.എൽ.എ., ജില്ലാ പോലീസ് മേധാവി ആർ.കറുപ്പസ്വാമി, ജില്ലാ വികസന കമ്മിഷണർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ രാഹുൽ കൃഷ്ണ തുടങ്ങിയവരും മാരത്തണിൽ പങ്കെടുക്കും. ഡി.ടി.പി.സി, റിപ്പിൾ ടീ, സ്പോർട്സ് കൗൺസിൽ ഒഫ് ഇന്ത്യ, സായി, മൂന്നാറിലെ വിവിധ ഹോട്ടൽ സംഘടനകൾ, സംസ്ഥാന ടൂറിസം വകുപ്പ്, ഡി.ഡി.എസ്. തുടങ്ങിയവയുടെ സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിച്ചിരിക്കുന്നത്.
2020, 21 വർഷങ്ങളിൽ കോവിഡിനെ തുടർന്ന് മാരത്തൺ സംഘടിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അന്ന് മാരത്തണിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തിരുന്നവർക്കാണ് ഇത്തവണ മാരത്തണിൽ പങ്കെടുക്കുന്നതിന് മുൻഗണന.





0 Comments