/uploads/news/2487-IMG_20211120_151100.jpg
Local

മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ അരുണ്‍ദേവിന്റെ അമ്മൂമ്മ മരിച്ചു.


തിരുവനന്തപുരം: മെഡിക്കൽ കോളജിൽ സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനത്തിനിരയായ അരുൺദേവിന്റെ അമ്മൂമ്മ മരിച്ചു. ജനമ്മാൾ എന്ന എഴുപത്തിയഞ്ചുകാരിയാണ് മരിച്ചത്. പ്രായാധിക്യം മൂലമായ അസുഖങ്ങളെ തുടർന്ന് ഇന്ന് രാവിലെയാണ് മരിച്ചത്. ജനമ്മാളിന് കൂട്ടിരിക്കാനാണ് അരുൺദേവ് മെഡിക്കൽ കോളജിൽ എത്തിയത്. ഇതിനിടെയാണ് സെക്യൂരിറ്റി ജീവനക്കാരുടെ മർദ്ദനത്തിന് ഇരയായത്.സംഭവത്തിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാരെ അറസറ്റ് ചെയ്തിരുന്നു. സെക്യൂരിറ്റി ജീവനക്കാരായ വിഷ്ണു, രതീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സതീശൻ എന്നയാളെ കൂടി പിടികൂടാനുണ്ട്.വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അമ്മൂമ്മയ്ക്ക് കൂട്ടിരിക്കാൻ ആശുപത്രിയിലെത്തിയ അരുൺദേവിനെ പാസിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ജീവനക്കാർ ക്രൂരമായി മർദിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാർ വാങ്ങിയ പാസ് തിരികെ കൊടുക്കാത്തത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് കാരണം. ഗെയ്റ്റിന് മുന്നിൽ വച്ചും അതുകഴിഞ്ഞ് ഗെയ്റ്റ് പൂട്ടി യുവാവിനെ കോംപൗണ്ടിന് അകത്തേക്ക് കൊണ്ടു പോയി വീണ്ടും മർദ്ദിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. ആരോഗ്യമന്ത്രി വീണാ ജോർജ് സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നല്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

മെഡിക്കല്‍ കോളജില്‍ സെക്യൂരിറ്റി ജീവനക്കാരുടെ മര്‍ദ്ദനത്തിനിരയായ അരുണ്‍ദേവിന്റെ അമ്മൂമ്മ മരിച്ചു.

0 Comments

Leave a comment